കോട്ടയം : കോട്ടയം-വെട്ടിക്കാട് ജലപാതയിൽ ഗതാഗതത്തിന് തടസ്സമുണ്ടാക്കി വലിയ വൃക്ഷചില്ലകൾ. കായലിന്റെ രണ്ട് ഭാഗത്തും വൃക്ഷങ്ങൾ പന്തലിച്ചു നിൽക്കുന്നത് ബോട്ട് ഗതാഗതത്തിന് തടസ്സമാകുന്നു. നിലവിൽ കായലിലെ ജലനിരപ്പ് ഉയർന്നതോടെ സുഗമമായ ഗതാഗതം വലിയ ബുദ്ധിമുട്ടാണെന്ന് സ്രാങ്ക് അസോസിയേ ഷൻ ഭാരവാഹികളും പറഞ്ഞു.
വൃക്ഷ ചില്ലകളെ കൂടാതെ മറ്റൊരു പ്രധാന പ്രശ്‌നമാണ് പൊക്കുപാലങ്ങൾ കാലവർഷം ശക്തമായതോടെ ജലനിരപ്പ് ഉയരുകയും ഒഴുക്ക് ശക്തമാകുകയും ചെയ്തിട്ടുണ്ട്.

കോട്ടയം-വെട്ടിക്കാട്-കാഞ്ഞിരം ജലപാതയിൽ അശാസ്ത്രീയമായിട്ടാണ് പൊക്കുപാലങ്ങൾ നിർമ്മിച്ചിട്ടുള്ളത്.
പൊക്കുപാലങ്ങളിൽ ബോട്ട് തട്ടുന്നത് ഇപ്പോൾ സ്ഥിരം സംഭവമായിട്ടുണ്ട്, പൊക്കു പാലങ്ങളുടെ അശാസ്ത്രീയ നിർമാണമാണ് ഇങ്ങനെ ബോട്ടുകൾ തട്ടാൻ കാരണമാകു ന്നതെന്ന് ചുണ്ടിക്കാട്ടപ്പെടുന്നു.
കോട്ടയം-ആലപ്പുഴ ജലപാതയിൽ അഞ്ചു പൊക്കുപാലങ്ങളാണുള്ളത്. നാട്ടുകാർക്ക് പുത്തൻതോടിന്റെ മറുകരെയെത്താൻ പണിതീർത്തതാണ് ഈ നടപ്പാലങ്ങൾ. ബോട്ട് കടന്നു വരുമ്പോൾ പൊക്കുപാല ങ്ങൾ ഉയർത്തും. പക്ഷേ, വെള്ളം ഉയർന്ന് നിന്നാൽ പൊക്കുപാലം ഉയർത്തുന്നത് കാഠിന്യമാണ്.
ബോട്ട് തിങ്ങി നിരങ്ങി കൃത്യമായി പോയാൽ മാത്രമേ ഗതാഗത പാതയിലുള്ള വൃക്ഷങ്ങളിൽ നിന്നും പൊക്കുപാലങ്ങളിൽ നിന്നും രക്ഷനേടാൻ സാധിക്കുകയുള്ളു. അല്ലെങ്കിൽ ബോട്ട് വൃക്ഷത്തിലോ പാലത്തിലോ ഇടിച്ച് വലിയ അപകടങ്ങൾ ഉണ്ടാകും. കൂടാതെ പ്രധാന ജെട്ടികളുടെ യെല്ലാം മുൻ വശത്താണ് പാലം നിർമിച്ചത് അത് ഒഴുക്ക് കൂടൂതലുള്ള സമയത്ത് അപടകമാകുന്നുണ്ട്. അപകട സാധ്യതയുള്ള ഈ വിഷയങ്ങൾ സൂചിപ്പിച്ചുകൊണ്ട് സ്റ്റേഷൻ മാസ്റ്റർക്ക് പരാതി നൽകിയതായി സ്രാങ്ക് അസോസിയേഷൻ അറിയിച്ചു.
ബോട്ടുകളുടെ അപകടകരമായ യാത്രകൾ ഒഴിവാക്കുന്നതിനായി എത്രയും പെട്ടന്ന് തടസ്സമായി നിൽക്കുന്ന മരച്ചില്ലകൾ നീക്കം ചെയ്യണമെന്നും അശാസ്ത്രീയമായി നിർമിച്ച പൊക്കുപാലങ്ങൾ പൊളിച്ചുമാറ്റണമെന്നും അസോസിയേൻ ഭാരവാഹികൾ ആവശ്യപ്പെട്ടു.
