തെരഞ്ഞെടുപ്പ് ചട്ടലംഘനം; സ്ത്രീസുരക്ഷാ പദ്ധതി അപേക്ഷകൾ സ്വീകരിക്കുന്നതിന് വിലക്ക്

തിരുവനന്തപുരം : സ്ത്രീസുരക്ഷാ പദ്ധതിക്കായി അപേക്ഷകൾ സ്വീകരിക്കുന്നത് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ്റെ നിരീക്ഷണ സെൽ വിലക്കി.

പഞ്ചായത്തുകളും നഗരസഭകളും വഴി അപേക്ഷ സ്വീകരിക്കുന്നത് തദ്ദേശ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമായതിനാലാണ് വിലക്ക്.

1000 രൂപ പെൻഷൻ ലഭിക്കുന്ന പദ്ധതിക്ക് അപേക്ഷ സ്വീകരിക്കുന്നത് രാഷ്ട്രീയ പ്രചാരണ ത്തിന് ഉപയോഗിക്കുകയാ ണെന്നും ജില്ലകളിലെ നിരീക്ഷണ സെല്ലുകൾക്കും സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മിഷനും വ്യാപകമായി പരാതി ലഭിച്ചിരുന്നു.

തദ്ദേശ തിരഞ്ഞെടുപ്പിൻ്റെ അസി. റിട്ടേണിങ് ഓഫിസർമാരിൽ ഭൂരിഭാഗവും തദ്ദേശ സ്ഥാപന സെക്രട്ടറിമാരാണെന്നും പരാതികളിൽ ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്ന് ആണ് വിലക്ക് ഏർപ്പെടുത്തിയത്

പദ്ധതിക്കുള്ള അപേക്ഷകൾ സ്വീകരിക്കുന്നതു വിലക്കിയതോടെ വ്യാജമായി അപേക്ഷാഫോമുകൾ തയാറാക്കുകയും പകർപ്പുകളെടുത്ത് വീടുകളിൽ എത്തിക്കുകയും ചെയ്യുന്നതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനു പരാതികൾ ലഭിച്ചു. എൽഡിഎഫ് സ്‌ഥാനാർഥികളും പ്രവർത്തകരും ഇവ വീടുകളിലെത്തിക്കു ന്നുവെന്ന പരാതികളെ തുടർന്ന് മാതൃകാ പെരുമാറ്റച്ചട്ട ലംഘനം പരിശോധിക്കുന്ന സമിതികൾ നേരിട്ടെത്തി അന്വേഷണം നടത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!