തിരുവനന്തപുരം: ബിഗ് ബോസ് താരവും ബിജെപി പ്രവർത്തകനുമായ റോബിൻ രാധാകൃഷ്ണന്റെ അമ്മ ബീന അന്തരിച്ചു. കാൻസർ ബാധിതയായിരുന്നു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രോഗമൂർച്ഛിച്ചതിനെ തുടർന്ന് ബീന ചികിത്സയിലായിരുന്നുവെന്നാണ് വിവരം. അമ്മയുടെ വിയോഗ വിവരം റോബിൻ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്.
