ലീഗ് സ്ഥാനാർഥി മത്സരിച്ചാൽ നാല് പഞ്ചായത്തിലെ സ്ഥാനാർത്ഥികൾ നോമിനേഷൻ പിൻവലിക്കും… ഭീഷണിയുമായി 38 സ്ഥാനാർത്ഥികൾ

കൊല്ലം : അഞ്ചലിലെ യുഡിഎഫിൽ നേതൃത്വത്തിന് എതിരെ ഭീഷണിയുമായി 38 സ്ഥാനാർത്ഥികൾ. ജില്ലാ പഞ്ചായത്ത്‌ അഞ്ചൽ ഡിവിഷൻ ലീഗിന് നൽകിയതിൽ പ്രതിഷേധിച്ചാണ് ഭീണഷി.

ലീഗ് സ്ഥാനാർത്ഥി മത്സരിച്ചാൽ നാല് പഞ്ചായത്തിലെ സ്ഥാനാർത്ഥികൾ നോമിനേഷൻ പിൻവലിക്കുമെന്നാണ് ഭീഷണി. 38 സ്ഥാനാർത്ഥികൾ ഒപ്പിട്ട കത്ത് ഡിസിസി പ്രസിഡന്റിന് നൽകി.

കോൺഗ്രസ്‌ നേതാവ് പിബി വേണുഗോപാലിനെ മത്സരിപ്പിക്കണം എന്നതാണ് ആവശ്യം. വാർഡിൽ വേണുഗോപാൽ പ്രചരണം തുടങ്ങിയിരുന്നു. ഇന്നലെയാണ് ഡിസിസി നേതൃത്വം സീറ്റ് ലീഗിന് നൽകിയത്. ലീഗിന് വേണ്ടി അഞ്ചൽ ബദറുദ്ദീൻ ആണ് മത്സരരംഗത്ത് ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!