തമ്പാനൂർ ഹൈലാൻഡ് ഹോട്ടലിൽ തീപിടിത്തം; താമസക്കാരെ സാഹസികമായി രക്ഷപെടുത്തി

തിരുവനന്തപുരം : നഗരമധ്യത്തിലെ തമ്പാനൂരിൽ പ്രവർത്തിക്കുന്ന ഹൈലാൻഡ് ഹോട്ടലിൽ വൻ തീപിടിത്തം. ഹോട്ടലിന്റെ ആറാം നിലയിലെ അടുക്കള ഭാഗത്തുനിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം. ഉടൻ തന്നെ ഫയർഫോഴ്സിന്റെ മൂന്ന് യൂണിറ്റുകൾ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.

തീപ്പിടിത്തമുണ്ടായ സമയത്ത് ഹോട്ടലിലുണ്ടായിരുന്ന താമസക്കാരെ ഉദ്യോഗസ്ഥർ സുരക്ഷിതമായി പുറത്തെത്തിച്ചു. സംഭവത്തിൽ ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല. തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!