കോട്ടയം: ജില്ലയിൽ ഇന്ന് (05/11/2025)കൂരോപ്പട,നാട്ടകം,മണർകാട്,അയ്മനം തുടങ്ങിയ സ്ഥലങ്ങളിൽ
വൈദ്യുതി മുടങ്ങും.
വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കൊച്ചുപറമ്പ് ട്രാൻസ്ഫോർമറിൽ രാവിലെ 09:00 മുതൽ വൈകിട്ട് 05:00 വരെ വൈദ്യുതി മുടങ്ങും.
നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പാലത്തിങ്കല്‍ തോപ്പു, YMA റോഡ് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9:00 മുതൽ വൈകിട്ട് 5:00 വരെ വൈദ്യുതി മുടങ്ങുന്നതാണ്
മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മിനി ഇൻഡസ്ട്രിയൽ ഏരിയ, കാർത്തികപ്പള്ളി ട്രാൻസ്ഫോമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.
പുതുപ്പള്ളി സെക്ഷൻ പരിധിയിലെ മലകുന്നം ട്രാൻസ്‌ഫോർമറിൽ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന റിലയൻസ് ട്രാൻസ്ഫോർമറിൽ രാവിലെ 09:00 മുതൽ വൈകിട്ട് 05:30 വരെയും വെങ്കോട്ട , മുണ്ടുകുഴി എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ അമ്മാനി, തൂപ്രം, കടമ്പാടം എന്നീ ട്രാൻസ്‌ഫോർമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ LT ലൈൻ മെയിൻ്റൻസ് ഉള്ളതിനാൽ ചാലമറ്റം, വനിത ക്യാൻ്റീൻ എന്നീ പ്രദേശങ്ങളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങുന്നതാണ്.
ആതിരമ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന അവാസ്, mannanam പോസ്റ്റ് ഓഫീസ് ട്രാൻസ്ഫോർമറിൽ രാവിലെ 09 മുതൽ വൈകിട്ട് 05:30 വരെ വൈദ്യുതി മുടങ്ങുന്നതാണ്.
അയ്മനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ പ്രാപ്പുഴ, ടോപ്സി ട്രാൻസ്ഫോർമറുകളിൽ രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെ പൂർണ്ണമായും വൈദ്യുതി മുടങ്ങുന്നതാണ്.
