തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ള ഗൂഢാലോചനയില്‍ ഉന്നതർ അടക്കം 15 പേർക്ക് പങ്കുണ്ടെന്ന് അറസ്റ്റിലായ മുഖ്യപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ മൊഴി.
കേരളത്തിനകത്തും പുറത്തുമായി നടന്ന ഗൂഢാലോചനയില്‍ പ്രത്യക്ഷമായും പരോക്ഷമായും പങ്കെടുത്തവരുടെ വിവരങ്ങള്‍ ഉള്‍പ്പെടെയാണ് ഉണ്ണിക്കൃഷ്ണൻ പ്രത്യേക അന്വേഷണ സംഘത്തിനു മൊഴി നല്‍കിയത്.
വൻ റാക്കറ്റുകള്‍ ഉള്‍പ്പെട്ട സംഘമാണ് ശബരിമല സ്വർണക്കൊള്ളയ്ക്കു പിന്നിലുള്ളത്. കേരളത്തിലും പിന്നീടു ബംഗളൂരുവിലും ഹൈദരാബാദിലും ഇതുസംബന്ധിച്ച ഗൂഢാലോചനകള്‍ നടന്നിട്ടുണ്ട്.
പോറ്റിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഗൂഢാലോചനയില്‍ പങ്കെടുത്തവരെ കണ്ടെത്താനും നിരീക്ഷിക്കാനും ആവശ്യമായ നടപടി പ്രത്യേക അന്വേഷണ സംഘം തുടങ്ങിയിട്ടുണ്ട്.
ശബരിമല സ്വർണ്ണക്കൊള്ള ഗൂഢാലോചനയില്‍ ഉന്നതർ അടക്കം 15 പേർ
