ഇന്നും സ്വർണവിലയിൽ വർദ്ധനവ്, ഇന്നത്തെ വിലനിലവാരം ഇങ്ങനെ…

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വർദ്ധനവ്. 400 രൂപ കൂടി ഒരു പവന് 94920 രൂപയാണ് ഇന്നത്തെ സ്വർണവില. ഗ്രാമിന്റെ വില 50 രൂപ ഉയർന്ന് 11,865 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വർണത്തിന്റെ വില. 24 കാരറ്റിന് ഒരു ഗ്രാം സ്വർണത്തിന് 12,944 രൂപയാണ് വില. 18 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 9,708 രൂപ നൽകണം. ഇന്നലെയും 400 രൂപയുടെ വർദ്ധനവാണ് ഒരു പവനിൽ ഉണ്ടായിരുന്നത്.

ദിനംപ്രതിയെന്നോണം റെക്കോഡ് ഭേദിച്ചാണ് സ്വർണത്തിന്റെ കുതിപ്പ്. ഈ മുന്നേറ്റം തുടർന്നാൽ പവന് ഒരു ലക്ഷം രൂപ മറികടക്കാൻ ഇനി അധികദിനങ്ങൾ വേണ്ടിവരില്ലെന്നാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങണമെങ്കിൽ ജിഎസ്ടിയും പണിക്കൂലിയും ഉൾപ്പെടെ ഒരു ലക്ഷം രൂപയിലേറെ നൽകണം. ഗാസയിലെ യുദ്ധം അവസാനിക്കുന്നതോടെ സ്വർണത്തിന്റെ കുതിപ്പ് ശമിക്കും എന്നായിരുന്നു ഏവരും കരുതിയിരുന്നത് എങ്കിലും സ്വർണവില കുതിപ്പ് തുടരുകയാണ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!