കോഴിക്കോട് : കോഴിക്കോട് നഗരത്തിൽ ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക് കാറിന് തീപിടിച്ചു. വൈകീട്ട് നാലു മണിയോടെയാണ് സംഭവം. അഗ്‌നിശമനസേനയെത്തി തീയണച്ചപ്പോഴേക്കും കാര്‍ പൂര്‍ണ്ണമായും കത്തിനശിച്ചു.
ഹൈദരാബാദ് സ്വദേശികള്‍ കാര്‍ കോഴിക്കോട് നിന്ന് റെന്റിന് എടുത്തതാണെന്നാണ് വിവരം. പുകയും മണവും വന്നതിനെ തുടര്‍ന്ന് ഇവര്‍ പുറത്തിറങ്ങുകയായിരുന്നു. തുടര്‍ന്ന് കാറില്‍നിന്ന് തീ ഉയരുകയും പിന്നീട് ആളിക്കത്തുകയും ചെയ്തു. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗത തടസ്സം നേരിട്ടു.
