തൃശൂരിൽ ഫാൻസി സ്റ്റോറിൽ വൻ തീപിടിത്തം; 64 ലക്ഷം രൂപയുടെ നഷ്ടം

തൃശൂർ: തൃശൂരിൽ ഫാൻസി സ്റ്റോറിൽ വൻ തീപിടിത്തം. കുറ്റൂരിലുള്ള മൂന്ന് നില കെട്ടിടമാണ് പൂർണമായും കത്തിനശിച്ചത്. 64 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് വിവരം. ഫയർഫോഴ്സ് എത്തി തീയണയ്ക്കുകയായിരുന്നു.

പുലർച്ചെ മൂന്ന് മണിയോടെയാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിനുള്ള കാരണം വ്യക്തമല്ല. ഷോട്ട് സർക്യൂട്ടാകാം കാരണമെന്നാണ് പ്രാഥമിക നിഗമനം. തൃശൂരിൽ നിന്നുള്ള രണ്ട് ഫയർഫോഴ്സ് യൂണിറ്റുകളെത്തി രണ്ട് മണിക്കൂറിലേറെ സമയമെടുത്താണ് തീയണച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!