മുതിർന്ന സിപിഎം നേതാവ് കെ.പി. സഹദേവൻ അന്തരിച്ചു

കണ്ണൂർ: സിപിഎമ്മിന്റെ കണ്ണൂരിലെ മുതിർന്ന നേതാവും സിഐടിയു സംസ്ഥാന സെക്രട്ടറിയുമായ കെ.പി. സഹദേവൻ അന്തരിച്ചു. വെള്ളിയാഴ്ച വൈകിട്ട് നാല് മണിവരെ കണ്ണൂർ എ.കെ.ജി ആശുപത്രിയിൽ പൊതുദർശനത്തിന് വെക്കും.

തുടർന്ന് കക്കാട് തുളിച്ചേരി കോർജാൻ സ്കൂളിന് പിന്നിലുള്ള വസതിയിലും പൊതുദർശനമുണ്ടാകും. ശനിയാഴ്ച രാവിലെ ഒൻപത് മണി മുതൽ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടൻ മന്ദിരത്തിൽ പൊതുദർശനത്തിന് വെക്കും. വൈകിട്ട് മൂന്ന് മണി മുതൽ സിഐടിയു ജില്ലാ കമ്മിറ്റി ഓഫീസിലും പൊതുദർശനമുണ്ടാകും. തുടർന്ന് വൈകിട്ട് നാല് മണിക്ക് പയ്യാമ്പലത്ത് സംസ്കാരം നടക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!