ശബരിമലയിൽ വ്യാജ ഹെൽത്ത് കാർഡ് മാഫിയ സജീവം; പത്തനംതിട്ടയിലെ ക്ലിനിക്കിനെതിരെ നടപടി

പത്തനംതിട്ട : പണം നൽകിയാൽ പരിശോധനകളില്ലാതെ ഹെൽത്ത് കാർഡ് തയ്യാറാക്കി നൽകുന്ന സംഘം ശബരിമല തീർഥാടന കാലത്ത് സജീവമെന്ന് റിപ്പോർട്ട്. ഭക്ഷ്യവസ്തുക്കൾ കൈകാര്യം ചെയ്യുന്ന ജീവനക്കാർക്കായി വ്യാജ ഹെൽത്ത് കാർഡുകൾ തയ്യാറാക്കി നൽകിയതായി ആരോഗ്യവകുപ്പ് കണ്ടെത്തി.

സംഭവത്തിൽ പത്തനംതിട്ട സീതത്തോട്ടിലെ അമ്മ ക്ലിനിക്കിനെതിരെ ശക്തമായ നടപടിക്ക് ആരോഗ്യവകുപ്പ് ഒരുങ്ങുകയാണ്. മണ്ഡല-മകരവിളക്ക് തീർഥാടന കാലത്ത് ഭക്ഷണം തയ്യാറാക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന ജീവനക്കാർക്ക് ഹെൽത്ത് കാർഡ് നിർബന്ധമാണ്. എന്നാൽ, വ്യക്തിയെ നേരിട്ട് പരിശോധിക്കാതെയും ആവശ്യമായ പരിശോധനകൾ നടത്താതെയും പണം വാങ്ങി കാർഡ് തയ്യാറാക്കി നൽകുന്നതായാണ് കണ്ടെത്തൽ.

നിയമപ്രകാരം ഡോക്ടർ പരിശോധിക്കുകയും ടൈഫോയ്ഡ് വാക്സിൻ എടുത്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്ത ശേഷമാണ് ഹെൽത്ത് കാർഡ് നൽകേണ്ടത്. എന്നാൽ, ഇത്തരം നടപടികൾ പാലിക്കാതെയാണ് വ്യാജ കാർഡുകൾ തയ്യാറാക്കി നൽകുന്നതെന്നാണ് ആരോപണം.

തീർഥാടന കാലത്ത് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ആരോഗ്യവകുപ്പ് പരിശോധനകൾ നടത്തുന്നത്. വ്യാജ ഹെൽത്ത് കാർഡുകൾ ഭക്ഷണം കൈകാര്യം ചെയ്യുന്ന ജീവനക്കാരുടെ ആരോഗ്യസുരക്ഷയെ ബാധിക്കുമെന്ന ആശങ്കയുണ്ട്. സംഭവത്തിൽ ക്ലിനിക്കിനെതിരെ തുടർനടപടികൾ സ്വീകരിക്കാനാണ് ആരോഗ്യവകുപ്പിന്റെ നീക്കം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!