കേരളത്തിന്റെ 29-ാമത് ഗവർണറായി ഓം പ്രകാശ് മാഥൂർ ചുമതലയേറ്റു

തിരുവനന്തപുരം : കേരളത്തിന്റെ 29-ാമത് ഗവർണറായി ഓം പ്രകാശ് മാഥൂർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ലോക് ഭവനിൽ നടന്ന ചടങ്ങിൽ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമെൻ സെൻ പുതിയ ഗവർണർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.

സിക്കിം ഗവർണറായിരിക്കെയാണ് മാഥുർ കേരളത്തിന്റെ ഗവർണറായി നിയമിതനാകുന്നത്. തമിഴ്നാട് ഗവർണറായി രാജേന്ദ്ര വിശ്വനാഥ് അർലേക്കർ മാറിയ ഒഴിവിലേക്കാണ് പുതിയ നിയമനം.

ലോക് ഭവനിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ, സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മന്ത്രിമാർ, മറ്റ് ജനപ്രതിനിധികൾ എന്നിവർ സന്നിഹിതരായിരുന്നു. എന്നാൽ പ്രതിപക്ഷ നേതാവ് ചടങ്ങിനെത്തിയിരുന്നില്ല.

ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ പുതിയൊരു യാത്രയ്ക്ക് തുടക്കം കുറിക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് സത്യപ്രതിജ്ഞയ്ക്ക് ശേഷം ഓം പ്രകാശ് മാഥൂർ പ്രതികരിച്ചു.

വ്യാഴാഴ്ച തിരുവനന്തപുരം വിമാനത്താവളത്തിലെ ടെക്നിക്കൽ കോമ്പൗണ്ട് പരിസരത്ത് വെച്ചുനടന്ന ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിൽ ഔദ്യോഗിക ബഹുമതികളോടെയാണ് അദ്ദേഹത്തെ സ്വീകരിച്ചത്. ചടങ്ങിൽ മറ്റ് മന്ത്രിമാർ, ചീഫ് സെക്രട്ടറി, തിരുവനന്തപുരം മേയർ വി.വി. രാജേഷ്, മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!