വൈക്കം : ഉദയനാപുരത്ത് കുളത്തിൽ വീണ ചെരുപ്പെടുക്കാൻ ഇറങ്ങിയ കുട്ടി മുങ്ങിമരിച്ചു. കൂട്ടുകാരനെ രക്ഷിക്കാൻ പിന്നാലെ കുളത്തിൽ ചാടിയ കുട്ടിയ നാട്ടുകാർ രക്ഷിച്ചു.
വൈക്കം ഉദയനാപുരം ചിറമേൽ ഓഡിറ്റോറിയത്തിനു സമീപത്തെ ആറാട്ടു കുളത്തിൽ വീണ ഇതരസംസ്ഥാന തൊഴിലാളി ഹാട്ടുണിൻ്റെ മകൻ ഇരുമ്പൂഴിക്കര ഗവൺമെൻ്റ് എൽപി സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർഥി അസൻരാജാ( 5 )ണ് മരിച്ചത്.
അസൻ രാജയെ രക്ഷിക്കാനായി കുളത്തിൽ ചാടിയ നാലര വയസുകാരനെ നാട്ടുകാർ രക്ഷിച്ച് വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 10.15 നായിരുന്നു സംഭവം
ഉദയനാപുരത്ത് കുളത്തിൽ വീണ ചെരുപ്പെടുക്കാൻ ഇറങ്ങിയ കുട്ടി മുങ്ങിമരിച്ചു
