ഇന്ത്യയെ അടുത്തറിയാനുള്ള യാത്ര, മധ്യപ്രദേശ്  സ്വദേശി രാജ് ചൗഹാൻ കുമരകത്ത്


കുമരകം/കോട്ടയം : രാജ് ചൗഹാന് ജീവിതത്തിലെ വലിയ സ്വപ്‌ന സാക്ഷാൽക്കാരമാണ് ഇന്ത്യയെ പൂർണ്ണമായി കാണുകയെന്നത്. ഇതിനായി കാൽനടയായും ലിഫ്റ്റ് ചോദിച്ചും  മധ്യപ്രദേശ് സ്വദേശിയായ രാജ് ചൗഹാൻ എന്ന യുവാവ് യാത്ര തുടങ്ങിയിട്ട് 100 ദിവസം പിന്നിട്ടു.

വിനോദ സഞ്ചാരികളുടെ ഇഷ്ട സ്ഥലമായ കുമരകം എന്ന ഗ്രാമത്തെക്കുറിച്ച് അറിഞ്ഞ രാജ് ചൗഹാൻ യാത്രയുടെ ഭാഗമായി ഇന്ന്  കുമരകത്തും എത്തി.

നൂറു ദിവസങ്ങൾക്കൊണ്ട് ഏഴ് സംസ്ഥാനങ്ങളില്ലടെ സഞ്ചരിച്ചാണ് കേരളത്തിലും തുടർന്ന് കുമരകത്തും എത്തിയത്.ബിടെക് കമ്പ്യൂട്ടർ സയൻസ് പഠനം പൂർത്തിയാക്കിയ ശേഷം ഇദ്ദേഹം ഇന്ത്യയെ കൂടുതലായി അറിയുവാൻ ജന്മനാടായ ഇന്ത്യയുടെ ഹൃദയഭൂമിയായ മദ്ധ്യപ്രദേശിൽ നിന്ന് കാൽനടയായി യാത്ര തിരിക്കുകയായിരുന്നു.

ചുമലിലെ ബാഗിന് മുകളിൽ ഉയർന്നു നിൽക്കുന്ന ദേശീയ പതാകയാണ് ആളുകൾ ഇദ്ദേഹത്തെ പെട്ടെന്ന് ശ്രദ്ധിക്കുവാനുള്ള കാരണം.സഞ്ചാരം പൂർത്തിയാക്കിയ സംസ്ഥാനങ്ങളിലെ ജനങ്ങൾ അഭിനന്ദനത്തോടൊപ്പം ആശംസകളും അറിയിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

കേരളം അതിമനോഹരമായ പ്രകൃതിഭംഗിയാൽ സമ്പുഷ്ടമാണന്നും കുമരകം വളരെ ഇഷ്ടമായെന്നും കുടുംബാംഗങ്ങളുമായി വീണ്ടും കുമരത്ത്  എത്തുവാൻ ആഗ്രഹമുണ്ടെന്നും രാജ്ചൗഹാൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!