കോട്ടയം : പബ്ലിക് ലൈബ്രറി മുൻ സെക്രട്ടറി കോടിമത ചീറോത്ത് പരേതനായ സി.ജി. വാസുദേവൻ നായരുടെ ഭാര്യ കൃഷിവകുപ്പ് റിട്ട. ഡെപ്യൂട്ടി ഡയറക്ടർ എം. ചിന്മയി ദേവി (81) അന്തരിച്ചു.
സംസ്കാരം ഇന്ന് നാലിന് മുട്ടമ്പലം വൈദ്യുതി ശ്മശാനത്തിൽ. പരേത തോട്ടകം പടിഞ്ഞാറ്റേടത്ത് കുടുംബാംഗമാണ്.
മക്കൾ: ഡോ. സിന്ധു വി (ഗവ.ഹോമിയോ ഹോസ്പിറ്റൽ, കുറിച്ചി), ഡോ. സുജ വി (ചീഫ് വെറ്ററിനറി ഓഫീസർ, കോട്ടയം). മരുമക്കൾ: എൻ എസ് ഹരി ( ടാസ് ഏജൻസീസ്), കെ.ആർ റജികുമാർ (ബ്രില്യൻ്റ്, പാലാ).
