മണർകാട് ഒറവയ്ക്കലിൽ ട്രാൻസ്ഫോർമറിൽ തീപിടുത്തം, അപകടം ഒഴിവായത് നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും ഇടപെടലിൽ

കോട്ടയം :   മണർകാട് ഒറവയ്ക്കൽ കവലയിൽ  ട്രാൻസ്ഫോർമറിന് തീപിടിച്ചത് പരിഭ്രാന്തി ഉണർത്തി  ഇന്ന് രാത്രി  8:45 ഓട്  കൂടിയായിരുന്നു’ സംഭവം ട്രാൻസ്ഫോർ മറിന് സമീപം നിരവധി വാഹനങ്ങൾ പാർക്ക് ചെയ്തിരുന്നു.

തീപിടുത്തത്തെ തുടർന്ന് ജില്ലാ പഞ്ചായത്ത് അംഗം റെജി എം .ഫിലിപ്പോസ്  മറ്റ് ജനപ്രതിനിധികൾ ,വ്യാപാരി വ്യവസായി പ്രതിനിധികൾ  തുടങ്ങിയവർ  സ്ഥലത്ത് എത്തി തുടർന്ന് പോലീസിനെയും ഫയർഫോഴ്സിനെയും വിവരം അറിയിച്ചു ഫയർഫോഴ്സ് സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കിയതോടെ വലിയ ദുരന്തം ഒഴിവായി.
ഈ ട്രാൻസ്ഫോർമറിലെ വൈദ്യുതി ബന്ധം അറ്റകുറ്റപ്പണികൾക്ക് ശേഷം നാളെ പുനഃസ്ഥാപിക്കുമെന്ന് വൈദ്യുതി ബോർഡ് അധികാരികൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!