കൊച്ചി : ആഗോള അയ്യപ്പ സംഗമത്തിനെതിരായ ഹര്‍ജികള്‍ എല്ലാം ദേവസ്വം ബെഞ്ച് തന്നെ പരിഗണിക്കട്ടെയെന്ന് ഹൈക്കോടതി.
പരിപാടി തടയണമെന്നാവശ്യപ്പെട്ടുളള പൊതുതാല്‍പര്യ ഹര്‍ജികള്‍ പരിഗണിക്കുമ്പോഴാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദേശം.
സമാന സ്വഭാവത്തിലുളള ചില ഹര്‍ജികള്‍ നിലവില്‍ ദേവസ്വം ബെഞ്ചിന്റെ പരിഗണനയില്‍ ഉണ്ട്.
ഇത് കണക്കിലെടുത്താണ് കോടതിയുടെ നിര്‍ദേശം.
ആഗോള അയ്യപ്പ സംഗമ ഹർജികൾ -ദേവസ്വം ബെഞ്ച് തന്നെ പരിഗണിക്കട്ടെയെന്ന് ഹൈക്കോടതി
