തൃശൂർ: മാള കുഴിക്കാട്ടുശേരി വരദനാട് ക്ഷേത്രത്തിന് സമീപം അപകടത്തിൽപെട്ട കാർ പാറമടയിലേക്ക് മറിഞ്ഞ് മൂന്നുപേർക്ക് ദാരുണാന്ത്യം.കൊമ്പിടിഞ്ഞാമക്കൽ സ്വദേശികളായ മൂത്തേടത്ത് ശ്യാം, പുന്നേലി പറമ്പിൽ ജോർജ്, പടിഞ്ഞാറേ പുത്തൻചിറ താക്കോൽക്കാരൻ ടിറ്റോ എന്നിവരാണ് മരിച്ചത്. രാത്രി 11:00 മണിയോടുകൂടിയാണ് അപകടമുണ്ടായത്.എതിരെ വന്ന ബൈക്ക് യാത്രക്കാരാണ് കാറ് പാറമടയിലേക്ക് വീഴുന്നത് കണ്ടത്. ആളൂർ പൊലീസും മാള പൊലീസും മാള ഫയർഫോഴ്സും സ്ഥലത്തെത്തിയെങ്കിലും 40 അടിയിലും കൂടുതൽ താഴ്ചയുള്ള പാറമട ആയതിനാൽ സ്കൂബ ഡൈവേഴ്സ് എത്തിയാണ് മൃതദേഹം കരയ്ക്കടുപ്പിച്ചത്. മൃതദേഹം കുഴിക്കാട്ടുശേരി മറിയം ത്രേസ്യ ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Related Posts
‘20,000 റിയാലിന് 17കാരിയെ വാങ്ങി’; മക്കയില്‍ ജോലി ചെയ്യുന്ന ബംഗ്ലാദേശി ഭര്‍ത്താവില്‍ നിന്ന് ഇന്ത്യക്കാരിയായ ആദ്യ ഭാര്യക്ക് ക്രൂര മര്‍ദ്ദനം
ജിദ്ദ: സൗദി അറേബ്യയിലെ മക്കയില്‍ ജോലി ചെയ്യുന്ന ബംഗ്ലാദേശി യുവാവ് ഇന്ത്യക്കാരിയായ ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. ഹൈദരാബാദിലെ രാജേന്ദ്രനഗര്‍ സ്വദേശിയായ യുവതിയും മക്കളും പുതിയ ഭാര്യയും…
സാമ്പത്തിക പ്രതിസന്ധിയിൽ കേരളത്തിന് ആശ്വാസം…
ന്യൂഡൽഹി : സാമ്പത്തിക പ്രതിസന്ധിയില്‍ കേരളത്തിന് ആശ്വാസമായി സുപ്രീം കോടതിയുടെ ഇടപെടല്‍. സാമ്പത്തിക പ്രതിസന്ധിയെ തരണം ചെയ്യുന്നതിനായി കേരളത്തിന് ഒറ്റത്തവണ പ്രത്യേക പാക്കേജ് നല്‍കുന്നത് പരിഗണിക്കണ മെന്ന്…
കൊല്ലം ബീച്ചിൽ തിരയിൽപ്പെട്ട് കാണാതായ യുവ നഴ്സിൻ്റെ മൃതദേഹം കണ്ടെത്തി
കൊല്ലം: കൊല്ലം ബീച്ചിൽ തിരയിൽപ്പെട്ട് കാണാതായ യുവ നഴ്സിൻ്റെ മൃതദേഹം കണ്ടെത്തി. കൊല്ലം പുന്തലത്താഴം സ്വദേശി അമൽരാജിൻ്റെ മൃതദേഹമാണ് കിട്ടിയത്. ഇന്നലെ രാത്രിയോടെ തിരയിൽപ്പെട്ട് അമൽരാജിനെ കാണാതാവുകയാ…