വിളക്കുക്കൊളുത്തണമെന്ന് പറഞ്ഞതിനാണ് ചിത്ര ആക്രമിക്കപ്പെടുന്നത്: വി മുരളീധരൻ

തിരുവനന്തപുരം: കെ.എസ് ചിത്രയ്ക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങൾ കേരളാ പോലീസ് കാണുന്നില്ലേ എന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ.

രാമനാമം ജപിക്കണം, വിളക്കുക്കൊളുത്തണം എന്ന് പറഞ്ഞതിനാണ് അനുഗ്രഹീത ഗായിക ആക്രമിക്കപ്പെടുന്നത്. സഹിഷ്ണുത പ്രസംഗിക്കുന്ന മാർക്സിസ്റ്റ് പാർട്ടി ഇതിൽ പ്രതികരിക്കാത്തത് എന്തുകൊണ്ടെന്നും കേന്ദ്രമന്ത്രി ചോദിച്ചു.

റംസാൻ പുണ്യത്തെക്കുറിച്ച് ആർക്കും പറയാം, ക്രിസ്മസ് കാലത്ത് കേക്ക് മുറിച്ച് ആഘോഷിക്കാം ഹൈന്ദവർക്ക് മാത്രം അഭിപ്രായ പ്രകടനം പറ്റില്ല എന്നതാണ് സ്ഥിതിയെന്നും വി.മുരളീധരൻ വിമർശിച്ചു. ശബരിമലയിൽ ആചാരലംഘനത്തിന് കൂട്ടുനിന്നവർ തന്നെയാണ് കെ.എസ് ചിത്രയ്ക്കെതിരെ രംഗത്ത് വന്നിരിക്കുന്നതെന്നും വി.മുരളീധരൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!