തൃശൂർ : പ്രധാനമന്ത്രിയെ തൃശൂരിൽ മത്സരിക്കാൻ വെല്ലുവിളിച്ച് ടി എൻ പ്രതാപൻ എം പി. നരേന്ദ്ര മോദി തൃശൂരിൽ മത്സരിച്ചാൽ നേരിടാൻ തയാറെന്ന് പ്രതാപൻ വെല്ലുവിളിച്ചു.
തൃശൂരിൽ നരേന്ദ്രമോദി യുഡിഎഫിനെതിരെ മത്സരിക്കണമെന്നാണ് ആഗ്രഹം. പ്രധാനമന്ത്രിയും യുഡിഎഫും തമ്മിലാണ് മത്സരം. സുരേഷ് ഗോപി എത്ര കിരീടം സമർപ്പിച്ചാലും മണിപ്പൂർ പരാമർശത്തിന് പകരമാവില്ല.
മണിപ്പൂരിൽ പള്ളി തകർത്തതിന്റെ പരിഹാരമായാണ് സ്വർണ കിരീടം സമർപ്പിച്ചതെന്നാണ് വിമർശനം. പാപക്കറ കഴുകിക്കളയാൻ സ്വർണക്കിരീടം കൊണ്ടാവില്ല. തൃശൂരിൽ ബി ജെ പി ചെലവഴിക്കാൻ പോവുന്നത് നൂറ് കോടി രൂപയെന്നും ആരോപണം. ബി ജെ പിയുടെ രാഷ്ട്രീയ നാടകം തൃശൂരുകാർ തിരിച്ചറിയുമെന്നും പ്രതാപൻ പറഞ്ഞു.
