കൊച്ചി : കോതമംഗലത്ത് പെണ്‍കുട്ടിയുടെ ആത്മഹത്യയില്‍ എന്‍ഐഎ അന്വേഷണം വേണമെന്ന് കുട്ടിയുടെ മാതാവ്.ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും കത്തയച്ചു.
പ്രതി റമീസിനെ അറസ്റ്റ് ചെയ്‌തെങ്കിലും പൊലീസ് ചുമത്തിയത് ദുര്‍ബല വകുപ്പുകളാണ് എന്ന് പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ചു.നിര്‍ബന്ധിത മതപരിവര്‍ത്തന വിഷയത്തില്‍ മതതീവ്രവാദ -ഭീകര സംഘടനകളുടെ പങ്കാളിത്തം ഉള്ളതായി സംശയിക്കുന്നതായി കുടുംബം പറഞ്ഞു. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിദേശ സംഘടനകളുമായുള്ള ബന്ധങ്ങളും വെളിച്ചത്ത് കൊണ്ടു വരണം. കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നുമാണ് കുടുംബം ആവശ്യപ്പെടുന്നത്.
മകള്‍ കോളേജില്‍ പഠിക്കുമ്ബോള്‍ റമീസുമായി പരിചയത്തിലായി. പിന്നീട് വിവാഹ വാഗ്ദാനം നല്‍കി ശാരീരിക പീഡനം ,തടങ്കല്‍, മാനസിക സമ്മര്‍ദം എന്നിവയ്‌ക്ക് വിധേയയാക്കിയെന്നും കത്തില്‍ കുടുംബം ചൂണ്ടിക്കാട്ടുന്നു. വിവാഹം കഴിക്കണമെങ്കില്‍ മതം മാറണം.ഇതിന് ശേഷം പ്രതിയുടെ കുടുംബവീട്ടില്‍ താമസിക്കണം എന്ന് വ്യവസ്ഥ വച്ചു. മതം മാറ്റാനായി റമീസിന്റെ ആലുവ പാനായിക്കുളത്തുള്ള വീട്ടിലെ മുറിയില്‍ പൂട്ടിയിടുകയും അയാളും കുടുംബക്കാരും മറ്റ് പലരും ചേര്‍ന്ന് നിര്‍ബന്ധിക്കുകയും മാനസികവും ശാരീരികവുമായി പീഡിപ്പിക്കുകയും ചെയ്തു എന്ന വിവരം പെണ്‍കുട്ടിയുടെ ആത്മഹത്യാ കുറിപ്പില്‍വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, കേസ് പ്രത്യേക സംഘം ന്വേഷിക്കും. പ്രതി റമീസിനെതിരെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് കേസെടുക്കണമോ എന്നതില്‍ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാകും തീരുമാനം. റമീസിനെ കസ്റ്റഡിയില്‍ വാങ്ങുന്നതിനൊപ്പം ഇയാളുടെ മാതാപിതാക്കളെയും പ്രതിചേര്‍ക്കും.
കോതമംഗലത്ത് പെണ്‍കുട്ടിയുടെ ആത്മഹത്യ: നിര്‍ബന്ധിത മതംമാറ്റത്തില്‍ ഭീകര സംഘടനകളുടെ പങ്കാളിത്ത സംശയം, എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം
