തിരുവനന്തപുരം::സമർപ്പണ ബോധത്തോടെ സേവനം ചെയ്യുന്ന വ്യക്തികൾക്കുള്ള 2025 ലെ ഭാരത് സേവക് സമാജ് അവാർഡിന് കോട്ടയം ഗവണ്മെന്റ് മെഡിക്കൽ കോളേജിലെ ജനറൽ മെഡിസിൻ അഡിഷണൽ പ്രൊഫസർ കോട്ടയം ഉപ്പൂട്ടിൽ ഡോ. സ്യു ആൻ സക്കറിയ അർഹയായി.
കേന്ദ്ര പ്ലാനിംഗ് ബോർഡ് സ്ഥാപിച്ച BSS വിവിധ മേഖലകളിൽ മികവ് തെളിയിച്ച സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും വര്ഷം തോറും നൽകി വരുന്ന അംഗീകാരമാണിത്.
ഇന്ന് തിരുവന്തപുരം വഴുതക്കാട് ടാഗോർ തിയേറ്ററിൽ നടന്ന ചടങ്ങിൽ വിവിധ സംസ്ഥാനിങ്ങളിലെ പുരസ്‌കാര ജേതാക്കൾക്കൊപ്പമാണ് BSS ദേശീയ പ്രസിഡന്റ് ബി.എസ് ബാലചന്ദ്രനിൽ നിന്നും ഡൊ. സ്യു ആൻ അവാർഡ് ഏറ്റു വാങ്ങി.
കോട്ടയം മെഡിക്കൽ കോളേജിൽ മെഡിസിൻ വിഭാഗം യൂണിറ്റ് ചീഫ് , രജിസ്ട്രാർ എന്നീ നിലയിലും HIV , ട്രാൻസ്‍ജിൻഡർ എന്നീ ക്ലിനിക്കുകളുടെ നോഡൽ ഓഫീസർ എന്ന ചുമതലയിലും സേവനമനുഷ്ഠിക്കുന്ന ഡോ. സ്യു ആൻ സക്കറിയ ചിത്രരചന , കവിത, സാഹിത്യ, സാമൂഹിക മേഖലകളിലും ശ്രദ്ധേയയാണ് .
ഭാരത് സേവക് സമാജം അവാർഡ് കോട്ടയം മെഡിക്കൽ കോളേജിലെ ഡോ. സ്യു ആൻ സക്കറിയയ്ക്ക്
