മലമ്പുഴ ഡാമിൽ കുളിക്കാനിറങ്ങിയ കോളേജ് വിദ്യാർഥിയെ കാണാതായി…. രാത്രിയായതോടെ തിരച്ചിൽ നിർത്തിവെച്ചു

പാലക്കാട്: മലമ്പുഴ ഡാമിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ കോളേജ് വിദ്യാർഥിയെ കാണാതായി. തെക്കെ മലമ്പുഴ മേഖലയിലാണ് അപകടമുണ്ടായത്. പാലക്കാട് ഇരട്ടയാറിലെ സ്വകാര്യ കോളേജിലെ വിദ്യാർഥിയാണ് ഡാമിലെ ഒഴുക്കിൽപ്പെട്ടത്. ചൊവ്വാഴ്ച വൈകിട്ട് ആറുമണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം.

കോളേജിൽ നിന്നും സുഹൃത്തുക്കൾക്കൊ പ്പം മലമ്പുഴയിലെത്തിയ വിദ്യാർഥികളുടെ സംഘം ഡാമിൽ കുളിക്കാനിറങ്ങുകയാ യിരുന്നു. കുളി കഴിഞ്ഞ് സുഹൃത്തുക്ക ൾക്കൊപ്പം നീന്തി തിരികെ കരയിലേക്ക് കയറുന്നതിനിടെയാണ് വിദ്യാർഥി അപ്രതീക്ഷിതമായി വെള്ളത്തിലകപ്പെട്ടത്. ഒപ്പമുണ്ടായിരുന്നവർ ഉടൻ തന്നെ വിവരമറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി ദ്രുതഗതിയിൽ തിരച്ചിൽ ആരംഭിച്ചു.

എന്നാൽ വെളിച്ചക്കുറവും കനത്ത ഇരുട്ടും കാരണം രാത്രിയോടെ താൽക്കാലികമായി തിരച്ചിൽ നിർത്തിവെക്കേണ്ടി വന്നു. കാണാതായ വിദ്യാർഥിക്കായുള്ള തിരച്ചിൽ ബുധനാഴ്ച രാവിലെ മുതൽ വീണ്ടും പുനരാരംഭിക്കും. കൂടുതൽ സജ്ജീകരണങ്ങളോടെ ഫയർഫോഴ്സിന്റെ സ്കൂബ ഡൈവിങ് സംഘം അടക്കം സംഭവസ്ഥലത്തെത്തി നാളെ രാവിലെ മുതൽ ഡാമിൽ വിശദമായ പരിശോധന നടത്തുമെന്ന് അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!