തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സിപിഐ സ്ഥാനാർത്ഥികളുടെ പട്ടികയായി. സ്ഥാനാർത്ഥി പ്രഖ്യാപനം പിന്നീട് നടക്കും. പാർട്ടി സംസ്ഥാന കൗൺസിലിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്. അതേസമയം നിലവിലെ നാല് സിപിഐ മന്ത്രിമാർ ഇത്തവണയും മത്സരിക്കും. കെ രാജൻ ഒല്ലൂരിലും പി പ്രസാദ് ചേർത്തലയിലും ജെ ചിഞ്ചുറാണി ചടയമംഗലത്തും ജി ആർ അനിൽ നെടുമങ്ങാട് നിന്നുമാണ് ജനവിധി തേടുക.
മൂന്ന് ടേം കഴിഞ്ഞ ആറ് പേരെ ഒഴിവാക്കിയിട്ടുണ്ട്. പട്ടാമ്പിയിൽ മൂന്നാമൂഴത്തിന് മുഹമ്മദ് മുഹ്സിൻ തന്നെ കളത്തിലിറങ്ങും. തൃശ്ശൂരിൽ ആലങ്കോട് ലീലാകൃഷ്ണനാണ് സിപിഐ സ്ഥാനാർത്ഥി. നിലവിലെ എംഎൽഎ പി ബാലചന്ദ്രന് ഇത്തവണ സീറ്റില്ല. വൈക്കത്ത് രണ്ട് ടേം പൂർത്തിയാക്കിയ സി കെ ആശയ്ക്ക് സീറ്റില്ല. പകരം ബി പ്രദീപാണ് മത്സരിക്കുക.
CPI യ്ക്ക് സ്ഥാനാർത്ഥികളായി; നാല് മന്ത്രിമാരും മത്സരത്തിന്…സി കെ ആശക്കും, പി ബാലചന്ദ്രനും സീറ്റില്ല…
