അണികളല്ല നേതാക്കളാണ് കോൺഗ്രസിലെ പ്രശ്നം.. ‘മാധ്യമങ്ങൾക്ക് ചോർത്തി നൽകുന്നവരെ കുറിച്ച് വിവരം നൽകണം’..

ആലപ്പുഴ : അതിര് വിടുന്ന നേതാക്കൾക്ക് മുന്നറിയുപ്പുമായി കെ സി വേണുഗോപാൽ എംപി. അണികളല്ല നേതാക്കളാണ് പ്രശ്നം. വിമർശനം പാർട്ടി ഫോറത്തിൽ മാത്രം മതി. മാധ്യമങ്ങളുടെ മുമ്പിൽ കലക്കിയാൽ അത്തരക്കാരെ കോൺഗ്രസിന് വേണ്ടെന്നും കെസി തുറന്നടിച്ചു.

പുനസംഘടനയുടെ ഏക മാനദണ്ഡം വോട്ടർ പട്ടികയിൽ പേര് ചേർത്തവരാണോ എന്നത് മാത്രമായിരിക്കും. മാധ്യമങ്ങൾക്ക് ചോർത്തി നൽകുന്നവരെ കുറിച്ച് എഐസിസിയോട് പറയണമെന്നും കെ സി വേണുഗോപാൽ പറഞ്ഞു.

കോൺഗ്രസിനെ വെട്ടിലാക്കിയ ഫോൺ സംഭാഷണം പുറത്തുവന്നതിന് പിന്നാലെ തിരുവനന്തപുരം ഡിസിസി അധ്യക്ഷ സ്ഥാനം പാലോട് രവിക്ക് രാജിവയ്ക്കേണ്ടി വന്നിരുന്നു. നേതൃത്വത്തിൻ്റെ നിർദ്ദേശപ്രകാരമായിരുന്നു രാജി. എൽഡിഎഫ് ഭരണം തുടരുമെന്നും കോൺഗ്രസ് എടുക്കാചരക്കാകുമെന്നും പ്രാദേശിക കോൺഗ്രസ് നേതാവിനോട് രവി പറയുന്ന ഫോൺ സംഭാഷണമാണ് പുറത്തുവന്നത്. അപ്രതീക്ഷിതമായി വന്ന വിവാദത്തിനൊടുവിൽ അതിവേഗമായി രുന്നു രാജി. വാമനപുരം ബ്ലോക്ക് സെക്രട്ടറി എ ജലീലുമായി പാലോട് രവി നടത്തിയ ഫോൺ സംഭാഷണമാണ് കുരുക്കായത്.

പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പാർട്ടി മൂന്നാം സ്ഥാനത്താകുമെന്നും നിയമസഭാ തെരഞ്ഞെടുപ്പിൽ തല കുത്തി വീഴുമെന്നും പാലോട് രവി പറ‍ഞ്ഞത് നേതൃത്വത്തെയും അണികളെയും അമ്പരപ്പിച്ചു. പുല്ലമ്പാറ പഞ്ചായത്തിൽ താഴെ തട്ടിലെ ഭിന്നത തീർക്കാൻ കൊടുത്ത സന്ദേശമെന്നാണ് പാലോട് രവി വിശദീകരിച്ചെങ്കിലും നേതൃത്വം മുഖവിലയ്ക്കെെടുത്തില്ല. എഐസിസിയുമായി സംസ്ഥാന നേതാക്കളുമായും സണ്ണി ജോസഫ് കൂടിയാലോചന നടത്തി. സംഭാഷണം എഐസിസിയും പരിശോധിച്ചു. ഒടുവിൽ കെപിസിസി നേതൃത്വം രാജി ചോദിച്ചുവാങ്ങി. രാജിയില്ലെങ്കിൽ നടപടി എന്ന സന്ദേശം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!