ഗാനരചയിതാവ് പ്രകാശ് മാരാർ അന്തരിച്ചു

കോഴിക്കോട് : ബാലുശ്ശേരി പനങ്ങാട് നോർത്ത് വാഴോറമലയില്‍ സുമഗിരിയില്‍ ഗാനരചയിതാവ് പ്രകാശ് മാരാർ (54) അന്തരിച്ചു.

കഴിഞ്ഞ ദിവസം ചെങ്ങന്നൂരിൽ ബിജു സി.കണ്ണന്റെ ‘സൂത്രപ്പണി’ എന്ന സിനിമയുടെ സെറ്റിൽ വച്ചു ശാരീരിക അസ്വസ്‌ഥത ഉണ്ടായതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയ്ക്കിടെ ഇന്നലെ പുലർച്ചെ മരിച്ചു. ചെമ്പട, വീണ്ടും കണ്ണൂർ, അയാള്‍ ഞാനല്ല, നെല്ലിക്ക തുടങ്ങിയ സിനിമകളിലും നാടകങ്ങളിലും ആല്‍ബങ്ങളിലുമായി നിരവധി പാട്ടുകളെഴുതിയിട്ടുണ്ട്.

പരേതരായ കുഞ്ഞിരാമമാരാരുടെയും ഓമനയുടെയും മകനാണ്. ഭാര്യ: സോണി (വടകര). മക്കള്‍: ഹീര (സി.പി.എം പനങ്ങാട് നോർത്ത് ബ്രാഞ്ച് അംഗം, ഡി.വൈ.എഫ്.ഐ പനങ്ങാട് മേഖലാകമ്മറ്റി അംഗം), ഹൃദ്യ (കേരള ബാങ്ക്, കൊടുവള്ളി). മരുമകൻ: അർജ്ജുൻ ( നരിക്കുനി).

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!