തിരുവല്ല: മധ്യതിരുവിതാംകൂറിൽ അപ്പ൪ കുട്ടനാട്ടിലെയു൦ സമീപ തിരുവല്ല താലൂക്കിൽപ്പെടുന്ന പഞ്ചായത്തുകളി ലെയും കാർഷിക മേഖലയുടെയും കർഷകരുടെയും ഉന്നമനം ലക്ഷ്യമിട്ട്
തിരുവല്ല , കാവുംഭാഗം കേന്ദ്രമാക്കി പ്രോഗ്രസ്സീവ് ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി പ്രവർത്തനം ആരംഭിച്ചു.
ആധുനിക കൃഷി രീതികളും ഭക്ഷ്യ സംസ്കരണ മാര്‍ഗങ്ങളും അവലംബിക്കുകയും വൈവിധ്യമായ ഉല്‍പ്പന്നങ്ങളുടെ സംരംഭങ്ങളും കൂട്ടായ്മകളും കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്തുകയുമാണ് ലക്ഷ്യം. കൃഷി കൂടുതല്‍ ലാഭകരമാക്കുക, ഉല്‍പാദന ക്ഷമതയുള്ള ഫലവൃക്ഷ തൈകള്‍, വിത്തുകള്‍ എന്നിവ ഉപയോഗിക്കുക, ആധുനീക കൃഷി രീതികള്‍, യന്ത്രവത്കൃത മാര്‍ഗ്ഗങ്ങള്‍ എന്നിവ സ്വീകരിക്കുക, ഇതിലൂടെ കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട ലാഭം നേടാന്‍ സഹായിക്കുക, ഭക്ഷ്യ സംസ്കരണ മേഖലയിലെ നൂതന സാങ്കേതിക വിദ്യകളുപയോഗിച്ച് പ്രദേശത്തെ നാളികേരം, ജാതിക്ക, കുടമ്പുളി, പച്ചക്കറികള്‍, ഏത്തക്ക, കരിമ്പ്, ചക്ക, മാങ്ങ, നെല്ല്, കപ്പ എന്നിവ സംഭരിച്ച് മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങളാക്കി മാറ്റുക,
ഉപയോഗശൂന്യമായി പോകുന്ന ജാതിക്കയുടെ തോട്, കുടംപുളിയുടെ ഉള്ളിലെ വിത്തുകൾ എന്നിവയുടെ വിപണനം, ഫുഡ് ഗ്രേഡ് പ്രിസർവേറ്റീവ്സ് പോലും ചേർക്കാതെ ഏതു തരം ഭക്ഷ്യ ഉല്‍പ്പന്നങ്ങളും, ഒരു വര്‍ഷം വരെ സാധാരണ താപ നിലയിൽ തന്നെ സൂക്ഷിക്കാൻ പറ്റുന്ന റിറ്റോർട്ട് പാക്കിംഗ്, കേവലം പതിനഞ്ച് ശതമാനം മാത്രം എണ്ണ ഉപയോഗിച്ചുള്ള വാക്വം ഫ്രൈ പാക്കിങ്ങ്,
പ്രിസിഷൻ ഫാമിംഗ് അടക്കമുള്ള ആധുനിക കൃഷി രീതികൾ കൊണ്ടു കാർഷിക രംഗം കൂടുതല്‍ ലാഭകരമാക്കുക എന്നിവയെല്ലാം ലക്ഷ്യമിടുന്നു
കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകളുടെയും, വിവിധ ധനകാര്യ സ്ഥാപനങ്ങള്‍, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ പിന്തുണ ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനികള്‍ക്ക് സഹായകരമാകും.
തിരുവല്ലയെയും പരിസരപ്രദേശങ്ങളായ പെരിങ്ങര, നെടുംപുറം, നിരണം, കടപ്ര, കുറ്റൂർ എന്നീ പഞ്ചായത്തുകളാണ് പ്രവർത്തനമേഖല.
കമ്പനിയുടെ ആദ്യ പൊതുയോഗം പ്രൊമോട്ടര്‍ ഡയറക്ടർ ബി ഹരികുമാറിന്റെ അദ്ധ്യക്ഷതയില്‍ തിരുവല്ല ഗവണ്‍മെന്റ് സര്‍വീസ്സ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഹാളില്‍ ചേർന്നു. ഡയറക്ടര്‍മാരായ ഡി സുരേഷ്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും, കെ രഘു വരവ്-ചിലവ് കണക്കും, ജെ ശ്രീദേവി 2025-26 ലേക്കുള്ള ബഡ്ജറ്റും അവതരിപ്പിച്ചു. പൊതുയോഗത്തില്‍ കമ്പനി സെക്രട്ടറി ജ്യോതി എസ് പ്രഭാഷണം നടത്തി. കമ്പനിയുടെ ഡയറക്ടര്‍മാരായി ഇ കെ രഘുനാഥൻ, ഡി സുരേഷ്, അഡ്വ. ജനു മാത്യു, ബി ഹരികുമാർ, ക്ലാരമ്മ ജേക്കബ്, എ പ്രസാദ്, എൻ എസ് ഗിരീഷ് കുമാർ, ടി ബി ശശി, കെ രഘു, വർഗീസ് കുരുവിള, എം മോഹന കുമാർ, സുരേഷ് ബാബു, വി ആര്‍ പ്രകാശ്, ജെ ശ്രീദേവി എന്നിവരെ തിരഞ്ഞെടുത്തു.
തുടര്‍ന്ന് നടന്ന ഡയറ്ക്ടര്‍ ബോര്‍ഡ് യോഗം ബി ഹരികുമാറിനെ ചെയര്‍മാനായും, ഡി സുരേഷിനെ ഡയറക്ടര്‍ ഓപ്പറേഷന്‍സ് ആൻ്റ് അഡ്‍മിനിസ്ട്രേഷനായും തിരഞ്ഞെടുത്തു.
പത്രസമ്മേളനത്തിൽ ഡയറക്ടർ ബോർഡ് അംഗങ്ങളായ ഹരികുമാർ. ബി, അഡ്വക്കേറ്റ്. ജിനു മാത്യു, ഡി. സുരേഷ്, രഘുനാഥൻ നായർ, ക്ലാരമ്മ കൊച്ചിപ്പൻ മാപ്പിള എന്നിവർ പങ്കെടുത്ത് പ്രവർത്തന പദ്ധതികളെക്കുറിച്ച് വിശദീകരിച്ചു.
