✒️ സജീവ് ശാസ്താരം
കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളിൽ ഏറെയായി മുഖ്യധാര മാധ്യമങ്ങളിലും TV ചാനലുകളിലും ജ്യോതിഷ സംബന്ധമായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ജ്യോതിഷ പണ്ഡിതനാണ്
ഫോൺ 96563 77700
വെബ് സൈറ്റ്
https://www.sastharamastro.in/
🎁അശ്വതി: മാനസികമായി നിലനിന്നിരുന്ന ആഗ്രഹങ്ങൾ സാധിക്കും. പണമിടപാടുകളില് കൃത്യത പാലിക്കും. മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. ഗൃഹത്തിൽ നവീകരണ പ്രവർത്തനങ്ങൾ നടക്കും. കുടുംബജീവിത സൗഖ്യം വര്ധിക്കും. പൊതുപ്രവർത്തനത്തിൽ മികച്ച വിജയം കൈവരിക്കും.
🎁ഭരണി: വാഹനം വാങ്ങും. കഫജന്യ രോഗങ്ങള് പിടിപെടാം. ദീര്ഘയാത്രകള് ഒഴിവാക്കുക. പണമിടപാടുകളിലും ശ്രദ്ധിക്കുക. പൈതൃക സ്വത്തിന്റെ അനുഭവമുണ്ടാകും. കരുതിവെച്ച പണം മറ്റാവശ്യങ്ങള്ക്കായി ചെലവഴിക്കും. മാനസിക പിരിമുറുക്കം വര്ധിക്കും. മുതിര്ന്ന ബന്ധുക്കള്ക്ക് അനാരോഗ്യം.
🎁കാർത്തിക: ശാരീരികമായി എന്തെങ്കിലും അരിഷ്ടതകള് നേരിടും. ബിസിനസുകളില് നിന്ന് മികച്ച നേട്ടം. സ്ഥലംമാറ്റം ഉണ്ടാകും. ദ്രവ്യലാഭത്തിനു സാധ്യത. ഗൃഹത്തില് ശാന്തത കൈവരും. കലാരംഗത്തു മികച്ച നേട്ടം. ഒന്നിലധികം തവണ ദീര്ഘയാത്രകള് വേണ്ടിവരും. ഭവനത്തില് മംഗളകര്മങ്ങള് നടക്കും. ബന്ധുജനങ്ങളുമായി കൂടുതല് അടുത്തു കഴിയും.
🎁രോഹിണി: ആത്മീയ കാര്യങ്ങളില് ശ്രദ്ധ വര്ധിക്കും. കടം നൽകിയിരുന്ന പണം തിരികെ ലഭിക്കും, യാത്രകള്ക്കിടയില് പരുക്കുപറ്റുവാന് സാധ്യതയുണ്ട്. മറ്റുള്ളവരോട് സംസാരിച്ച് വിരോധം സമ്പാദിക്കാതെ ശ്രദ്ധിക്കുക , ആരോഗ്യരംഗത്തു പ്രവർത്തിക്കുന്നവർക്ക് പകര്ച്ചവ്യാധി പിടിപെടാൻ സാധ്യതയുണ്ട്. ഭവനം, വാഹനം എന്നിവയ്ക്ക് അറ്റകുറ്റപ്പണികള് വേണ്ടിവരും.
🎁മകയിരം: രോഗദുരിത ശമനം. ജീവിതപങ്കാളിയില് നിന്ന് ഉറച്ച പിന്തുണ. പ്രണയബന്ധിതര്ക്ക് ഏതെങ്കിലും തരത്തിലുള്ള തടസങ്ങള് ഉണ്ടാകാം. അനിയന്ത്രിത കോപം പലപ്പോഴും ആപത്തായിത്തീരും. വിദേശത്തു നിന്നും നാട്ടില് തിരികെയെത്തും. ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് ലോൺ പാസായിക്കിട്ടും. മനസിനെ വിഷമിപ്പിച്ചിരുന്ന പ്രശ്നങ്ങളിൽ നിന്നു മോചനം.
🎁തിരുവാതിര: കുടുംബസമേതം യാത്രകൾ നടത്തും. വിവാഹമാലോചിക്കുന്നവർക്ക് അനുകൂല ഫലം. സ്വന്തമായി ബിസിനസ് നടത്തുന്നവര്ക്ക് മികച്ച ലാഭം. യാത്രകള് കൂടുതലായി വേണ്ടിവരും. രോഗദുരിതങ്ങളില് വിഷമിക്കുന്നവര്ക്ക് ആശ്വാസം. ഭക്ഷണത്തില് നിന്നുള്ള അലര്ജി പിടിപെടും. പണമിടപാടുകളിൽ അധിക ശ്രദ്ധ പുലർത്തുക.
🎁പുണർതം: . സഹായ വാഗ്ദാനത്തിൽ നിന്ന് സുഹൃത്തുക്കൾ വിട്ടുനിൽക്കും , തൊഴിൽ പരമായി അനുകൂലവാരം , ബന്ധുക്കള് വഴി വരുന്ന വിവാഹാലോചനകളിൽ തീരുമാനമാകും. പുതിയ ആഭരണം വാങ്ങും. ദീർഘ ദൂര യാത്രകൾ ആവശ്യമായി വരും ഏറ്റെടുത്ത പ്രവര്ത്തനങ്ങളിൽ വിജയിച്ച് മേലധികാരികളുടെ പ്രീതി സമ്പാദിക്കും.
🎁പൂയം: ബന്ധുജന സഹായം ലഭിക്കും. മേലധികാരികൾ അനുകൂലരാകും , പ്രണയാഭ്യർത്ഥനകൾ വിജയിക്കും , സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ലഭിക്കുവാനും സാധ്യത. സ്വയമേ തൊഴിലുകളിൽ നിന്ന് ധനലാഭയോഗം സർക്കാർ ആനുകൂല്യങ്ങൾക്ക് കാത്തിരിക്കുന്നവർക്ക് അംഗീകാരം ലഭിക്കും. സന്താനഗുണമനുഭവിക്കും.
🎁ആയില്യം: ഉറ്റ സുഹൃത്തിന്റെ ഇടപെടൽ മൂലം പ്രതിസന്ധികളിൽ നിന്നു രക്ഷ നേടും. നഷ്ടപ്പെട്ടെന്നു കരുതിയിരുന്ന വസ്തുക്കൾ തിരികെ ലഭിക്കും. വാസസ്ഥാനത്തിനു മാറ്റം സംഭവിക്കാം. ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം, ഇഷ്ടസ്ഥാന ലബ്ധി എന്നിവയുണ്ടാകും. പണച്ചെലവുള്ള കാര്യങ്ങളിൽ ഏർപ്പെടും. പൊതുപ്രവര്ത്തന രംഗത്തു പ്രവർത്തിക്കുന്നവർക്ക് ജനസമ്മിതി.
🎁മകം: ആരോഗ്യസ്ഥിതി മെച്ചപ്പെടും. വാഹനത്തിനായി പണം മുടക്കേണ്ടി വരും. സഞ്ചാരക്ലേശം വര്ധിക്കും. പൊതുസ്ഥലങ്ങളിൽ അശ്രദ്ധമായി ഇടപെട്ട് മാനഹാനിക്കു സാധ്യത. വിദേശയാത്രയ്ക്കുള്ള ശ്രമങ്ങള് വിജയം കൈവരിക്കും. ലോട്ടറി ചിട്ടി എന്നിവയില് നിന്നു ധനലാഭത്തിനു സാധ്യത. മത്സരപ്പരീക്ഷ, ഇന്റര്വ്യൂ ഇവയില് വിജയിക്കും. സൗന്ദര്യവര്ധക വസ്തുക്കള്ക്കു പണം മുടക്കും.
🎁പൂരം : ഏർപ്പെടുന്ന കാര്യങ്ങളിൽ വിജയം. മംഗള കർമ്മങ്ങളിൽ സംബന്ധിക്കും , സമയക്കുറവുമൂലം പ്രധാന ജോലികൾ പൂർത്തിയാക്കുവാൻ കഴിയാതെ വരും , പൊതുപ്രവർത്തനങ്ങളിൽ വിജയം. വരവിനൊപ്പം ചെലവുമധികരിക്കും. സന്താനഗുണം വൻധിക്കും. വാക്കുതര്ക്കങ്ങളിലേര്പ്പെട്ട് അപമാനമുണ്ടാകും. കണ്ണുകൾക്ക് രോഗബാധാ സാദ്ധ്യത.
🎁ഉത്രം : അപ്രതീക്ഷിത ചെലവുകൾ വർധിക്കും. സുഹൃത്തുക്കളിൽ നിന്ന് പണം കടം വാങ്ങേണ്ടിവരും. വാഹനയാത്രകള്ക്കിടയ്ക്ക് ധനനഷ്ടം സംഭവിക്കുവാനും സാധിക്കും. ജീവിതപങ്കാളിക്ക് ഏതെങ്കിലും തരത്തിലുള്ള ഉന്നതി. ബന്ധുജനങ്ങൾക്ക് അവർ അനുഭവിച്ചുകൊണ്ടിരുന്ന രോഗദുരിതങ്ങളില് നിന്ന് മോചനം. പ്രധാന രേഖകൾ മോഷണം പോകാം. സുഹൃത്തുക്കൾ വഴി നേട്ടം.
🎁അത്തം: ഔദ്യോഗികരംഗത്ത് നേട്ടമുണ്ടാകും. സഹോദരങ്ങള്ക്ക് അരിഷ്ടതകള്ക്കു സാധ്യത. ഉത്തരവാദിത്തം വര്ധിക്കും. ലോട്ടറി ഊഹക്കച്ചവടം എന്നിവയിൽ നഷ്ടം സംഭവിക്കാം. ബന്ധുക്കളെ താല്ക്കാലികമായി പിരിഞ്ഞു കഴിയേണ്ടി വരും. വിദേശത്തുനിന്നും നാട്ടില് തിരിച്ചെത്തുവാന് സാധിക്കും. പ്രണയ നൈരാശ്യം ഉണ്ടാകും.
🎁ചിത്തിര : മേലുദ്യോഗസ്ഥരിൽ നിന്ന് പ്രശംസ ലഭിക്കും. വാഹനങ്ങൾ കൈകാര്യം ചെയ്യുമ്പോൾ അധിക ശ്രദ്ധ പുലർത്തുക , സഹപ്രവര്ത്തകരുമായി നിലനിന്നിരുന്ന തര്ക്കങ്ങള് പരിഹൃതമാകും. ദീർഘകാലമായി നില നിന്നിരുന്ന തടസങ്ങൾ തരണം ചെയ്യുവാന് സാധിക്കും. ജലജന്യ രോഗ സാദ്ധ്യത .
🎁ചോതി : വിവാഹമാലോചിക്കുന്നവർക്ക് മനസിനിണങ്ങിയ ജീവിതപങ്കാളിയെ ലഭിക്കും. ബന്ധുജനഗുണം വര്ധിക്കും. പൊതുപ്രവര്ത്തകര്ക്ക് ജനസമ്മിതി വര്ധിക്കും. . വ്യവഹാര വിജയം പ്രതീക്ഷിക്കാം. പണമിടപാടു കളിൽ നേട്ടം , പ്രശ്നപരിഹാരത്തിനായി മറ്റുള്ളവരുടെ സഹായം തേടേണ്ടി വരും. കുടുംബ സമേതം മംഗള കർമ്മങ്ങളിൽ സംബന്ധിക്കും.
🎁വിശാഖം : സ്നേഹിക്കുന്നവരിൽ നിന്ന് എതിർപ്പ് നേരിടും. വ്യാപാരം, മറ്റു ബിസിനസ് എന്നിവയില് ഏർപ്പെട്ടി രിക്കുന്നവർക്ക് സാമ്പത്തിക വിഷമമുണ്ടാകും. ഒന്നിലധികം തവണ ദീര്ഘയാത്രകൾ വേണ്ടിവരും. വിജയം ഉറപ്പാക്കിയിരുന്ന പദ്ധതികളിൽ തിരിച്ചടികൾ നേരിടും. ഇഷ്ടജനങ്ങൾക്ക് തൊഴില്പരമായി മാറ്റം, അന്യദേശവാസം എന്നിവയുണ്ടാകും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കും.
🎁അനിഴം : പുതിയ പദ്ധതികളിൽ പണം മുടക്കി നേട്ടം കൈവരിക്കും. മേലധികാരികളിൽ നിന്ന് അനുകൂല തീരുമാനം ലഭിക്കും. ദാമ്പത്യജീവിതത്തിൽ നിലനിന്നിരുന്ന അസ്വസ്ഥതകള് ശമിക്കും. വാഹനയാത്രകളില് ശ്രദ്ധ പുലര്ത്തുക. ഭവനനിര്മാണം പൂര്ത്തീകരിക്കുവാന് സാധിക്കും. ഉദരസംബന്ധമായ അസുഖങ്ങള് പിടിപെടാനിടയുണ്ട്.
🎁തൃക്കേട്ട : രോഗദുരിതങ്ങൾ അനുഭവിക്കാനിടയുള്ള വാരമാണ്. ആരോഗ്യകാര്യത്തില് ശ്രദ്ധിക്കുക. ഗൃഹാന്ത രീക്ഷത്തില് പ്രശ്നങ്ങള് ഉടലെടുക്കാം. സുഹൃത്തുക്കളുമായി അനാവശ്യ കലഹം ഉണ്ടാകാനിടയുണ്ട്.ബന്ധുജനങ്ങളുടെ വിവാഹത്തില് സംബന്ധിക്കും. വ്യവഹാരങ്ങളില് തിരിച്ചടിയുണ്ടായേക്കാം. ധനപരമായി വാരം അനുകൂലമല്ല.
🎁മൂലം : ഏറ്റെടുക്കുന്ന പ്രവര്ത്തികള് വിജയത്തിലെത്തിക്കും. ജീവിതപങ്കാളിക്ക് ഏതെങ്കിലും തരത്തിലുള്ള രോഗബാധയുണ്ടാകാന് സാധ്യതയുണ്ട്. വിദ്യാഭ്യാസപരമായ നേട്ടങ്ങള് കൈവരിക്കും. മത്സരപ്പരീക്ഷകളില് നേട്ടം കൈവരിക്കും. സഹോദരങ്ങൾക്ക് തൊഴിൽ പരമായ നേട്ടം. സാന്പത്തിക വിജയം കൈവരിക്കും.
🎁പൂരാടം : മുകള നിക്ഷേപങ്ങളിൽ നിന്നു നേട്ടം. പ്രധാന തൊഴിലില് നിന്നല്ലാതെ ധനവരുമാനം പ്രതീക്ഷിക്കാം. വാഹനം മാറ്റി വാങ്ങുവാന് സാധിക്കും. രോഗാരിഷ്ടത മൂലം ജോലികളില് നിന്നു വിട്ടുനിന്നിരുന്നവര്ക്ക് തിരികെ ജോലികളില് പ്രവേശിക്കുവാന് സാധിക്കും. ഔഷധങ്ങളില് നിന്ന് അലര്ജി പിടിപെടാനിടയുണ്ട്.
🎁ഉത്രാടം : വിശ്രമം കുറയും. കാര്യ വിജയത്തിന് തടസ്സം നേരിടും, സുഹൃത്തുക്കളുടെ പ്രവർത്തികൾ മൂലം അപവാദം കേള്ക്കാനിടവരും. ഭക്ഷണസുഖം ലഭിക്കും. മറ്റുള്ളവരെ അന്ധമായി വിശ്വസിച്ച് അബദ്ധത്തില് ചാടുവാൻ സാദ്ധ്യത . ജലദോഷം, പനി ഇവ മൂലം വിഷമിക്കും.
🎁തിരുവോണം : വിദ്യാഭ്യാസ കാര്യങ്ങളില് വിജയം ലഭിക്കും. ഉന്നത പഠനത്തിനുള്ള പ്രവേശനം ലഭിക്കും , ജീവിതപങ്കാളിയുമായി നിലനിന്നിരുന്ന മാനസിക അകല്ച്ച ഇല്ലാതാകും. കലാരംഗത്തു പ്രവര്ത്തിക്കുന്നവര്ക്ക് നേട്ടം. മറ്റുള്ളവരെ അമിതമായി ആശ്രയിച്ച് മാനസിക വിഷമം വരുത്തിവയ്ക്കും. ഗൃഹാന്തരീക്ഷത്തില് ശാന്തത.
🎁അവിട്ടം : അനുകൂല ഫലങ്ങൾ ലഭിക്കുവാൻ സാധ്യതയുള്ള വാരമാണ്. നേരായ മാർഗ്ഗത്തിൽ ധനലാഭമുണ്ടാകും. ഭക്ഷണസുഖം വര്ധിക്കും. കടങ്ങൾ വീട്ടുവാൻ സാധിക്കും. വിവാഹ ആലോചനകളിൽ മനസിനിണങ്ങിയ ജീവിതപങ്കാളിയെ ലഭിക്കും. അന്യരുടെ ഇടപെടൽ കുടുംബത്തില് ചില്ലറ പ്രശ്നങ്ങളുണ്ടാകാം. സന്താനങ്ങള്ക്ക് ഉയർന്ന കോഴ്‌സുകളിൽ പ്രവേശനം ലഭിക്കും.
🎁ചതയം : തൊഴിലന്വേഷകർക്ക് അനുകൂല ഫലം, സുഹൃത്തുക്കളുടെ ഇടപെടല് വഴി പെട്ടെന്നുള്ള കാര്യസാധ്യം. പ്രണയ ബന്ധങ്ങളിൽ പുരോഗതി , കടങ്ങള് വീട്ടുവാനും പണയ ഉരുപ്പടികള് തിരിച്ചെടുക്കുവാനും സാധിക്കും. സഹോദരങ്ങള്ക്കുവേണ്ടി പണം ചെലവഴിക്കേണ്ടി വരും. വ്യവഹാര വിജയം നേടും.
🎁പൂരുരുട്ടാതി : അലഞ്ഞുതിരിയുന്ന ശീലമുണ്ടാകും. പൊതു രംഗത്തു പ്രവര്ത്തിക്കുന്നവര്ക്ക് എതിര്പ്പുകള് നേരിടേണ്ടി വരും. സഞ്ചാരക്ലേശം വര്ധിക്കും. ധനമ്പാദനത്തിന് ന്യായമല്ലാത്ത മാർഗ്ഗങ്ങൾ ഉണ്ടാകും . അതിൽ നിന്ന് ഒഴിഞ്ഞു നിൽക്കുക , കേസ്, വ്യവഹാരങ്ങള് എന്നിവയ്ക്ക് സാദ്ധ്യതയുള്ള വാരമാണ് , കുടുംബത്തിലെ മുതിർന്ന അംഗത്തിന് രോഗാരിഷ്ടതകൽ ഉണ്ടാകും.
🎁ഉത്രട്ടാതി : മറ്റുള്ളവരുമായി കലഹങ്ങള്ക്കു സാധ്യത. ഇഷ്ടപ്പെടാത്ത കാര്യങ്ങളില് ഇടപെടേണ്ടിവരും. പണമിടപാടുകളില് ചതിവു പറ്റാൻ സാധ്യത. പിതാവിന് അരിഷ്ടതകൾ. അനുകൂലമായി നിന്നിരുന്നവർ എതിരാകുവാൻ ഇടയുണ്ട്, അനാരോഗ്യം നേരിടുന്ന വാരമാണ്. വിദേശജോലികൾക്കുള്ള ശ്രമത്തിൽ പുരോഗതി . എന്നാൽ അതിൽനിന്നുള്ള ഗുണാനുഭവങ്ങൾക്ക് അല്പം കൂടി കാത്തിരിക്കേണ്ടതായി വന്നേക്കാം.
🎁രേവതി: അപ്രതീക്ഷിത ധനനഷ്ടം നേരിടും. വാഹനം, ഭൂമി എന്നിവ വാങ്ങാനുള്ള തീരുമാനം അല്പം കൂടി നീട്ടിവയ്ക്കുന്നതുത്തമം. ലഹരിവസ്തുക്കളില് താല്പര്യം വർധിക്കും. പ്രധാന രേഖകൾ കൈമോശം വരാനിടയുണ്ട്. കഴിയുന്നതും ദീര്ഘയാത്രകൾ ഒഴിവാക്കുക, ബന്ധുജന സഹായത്തിനുള്ള ശ്രമം വിജയിക്കുകയില്ല. കാർഷിക മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് അവിചാരിത നഷ്ടം.
