എടത്വ: സംസ്ഥാന മത്സ്യ കര്‍ഷക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച മത്സ്യമേഖല സ്റ്റാര്‍ട്ടപ്പിനുള്ള സംസ്ഥാനതല പ്രോല്‍സാഹന സമ്മാനം തലവടി സ്വദേശി അലക്സ് മാത്യുസിന് ലഭിച്ചു.
ബയോഫ്ളോക്ക് സാങ്കേതിക വിദ്യയുടെ സാധ്യതകളെ പ്രയോജനപ്പെടുത്തി വ്യാവസായിക അടിസ്ഥാനത്തില്‍ മത്സ്യകൃഷി ചെയ്യുകയും മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ സെറാഫിയേല്‍ ഓര്‍ഗാനിക്‌സ് എന്ന സ്വന്തം സ്ഥാപനത്തി ലൂടെ മാര്‍ക്കറ്റിലെത്തിക്കുകയും ചെയ്യുന്നയാളാണ് അലക്സ് മാത്യുസ്.
കഴിഞ്ഞ വര്‍ഷം ന്യൂതന മത്സ്യകര്‍ഷകനുള്ള സംസ്ഥാനതല അവാര്‍ഡ് രണ്ടാം സമ്മാനം അലക്സ് മാത്യുസിന് ലഭിച്ചിരുന്നു. ജൂലൈ 11 ന് കൊല്ലം കൊട്ടാരക്കര സൗപര്‍ണിക ആഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങിൽ മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യുന്ന സംസ്ഥാനതല മത്സ്യകര്‍ഷക ദിനാചരണ ചടങ്ങില്‍ അലക്സ് മാത്യുസിനെ അനുമോദിക്കും.
തലവടി ഗ്രാമപഞ്ചായത്ത് അംഗമായ സുജ അലക്‌സാണ് ഭാര്യ. മകള്‍. സെറാഫിയേല്‍.
.
