ഭാരതീയ മനുഷ്യാ അവകാശ സംരക്ഷണ സമിതി വയനാട് ജില്ലാ കമ്മറ്റി രൂപീകരിച്ചു

സുൽത്താൻ ബത്തേരി : എല്ലാവർക്കും നീതി ഉറപ്പാക്കുക എന്ന ലക്ഷ്യത്തോട്കൂടി  മുൻ ജഡ്ജിമാർ, ഐഎഎസ്, ഐ പി എസ് റാങ്കിലുള്ള ഉയർന്ന ഉദ്യോഗസ്ഥർ ഹൈകോടതി-സുപ്രീം കോടതി തലത്തിൽ വർക്ക്‌  ചെയ്യുന്ന സീനിയർ അഭിഭാഷകർ, സാമൂഹിക- സാംസ്‌കാരിക പ്രവർത്തകർ, കലാകാരന്മാർ എന്നിവരെ ഉൾക്കൊണ്ടുകൊണ്ട് രൂപീകരിച്ച ഭാരതീയ മനുഷ്യാഅവകാശ സംരക്ഷണ സമിതി (Bharatheeya Human Rights Protection Council  അഥവാ BHRPC എന്ന സംഘടനയുടെ വയനാട് ജില്ലാ കമ്മറ്റി രൂപീകരണയോഗം ബത്തേരി  സ്മിയാസ് കോളേജിൽ വെച്ച് നടന്നു.

യോഗം സംഘടനാ സംസ്ഥാന പ്രസിഡണ്ട്   ആർ രാധാക്യഷ്ണൻ ഉദ്ഘാടനം ചെയ്തു. സംഘടന സ്റ്റേറ്റ് ചീഫ് ലീഗൽ അഡ്വയിസറും  ഹൈകോടതി – സുപ്രീം കോടതി സീനിയർ അഭിഭാഷകനുമായ അഡ്വ: സുനിൽ എം കാരാണി വരണാധികാരിയായിരുന്നു.

സംഘടന വയനാട് ജില്ലാ പ്രസിഡണ്ടായി അനിൽ എസ്സ് നായർ, വൈസ് പ്രസിഡണ്ടായി  രാജൻ തോമസ്, സെക്രട്ടറിയായി വന്ദന ഷാജു, മീഡിയ കോ ഓഡിനേറ്ററായി പ്രതീഷ് ചീരാൽ എന്നീ വരെയും ബത്തേരി താലൂക്ക് കമ്മറ്റി കൺവീനറായി എം.എം ശിവദാസൻ, ജോ. കൺവീനറായി സുസ്സിൽ ലോറൻസ് … ട്രഷററായി സി.എച്ച് സുരേഷ് ബാബു എന്നിവരെയും ഏകകണ്ഠമായി തിരഞ്ഞെടുത്തു:

ഭാരതീയ മനുഷ്യാ അവകാശ സംരക്ഷണ സമിതി വൈത്തിരി താലൂക്ക് കമ്മറ്റി രൂപീകരണയോഗം ജൂലൈ 12 ന് കല്പറ്റയിലും മാനന്തവാടി താലൂക്ക് കമ്മറ്റി രൂപീകരണയോഗം ജൂലൈ 16 ന് മാനന്തവാടിയിലും ചേരുവാൻ യോഗം തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!