നിലമ്പൂരിലെ പെട്ടി വിവാദം…പരാതി നൽകാതെ യുഡിഎഫ് നേതാക്കളും തെരെഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥരും…

നിലമ്പൂർ : നിലമ്പൂരിലെ വാഹന പരിശോധന വിവാദത്തിൽ പരാതി നൽകാൻ തയ്യാറാകാതെ യുഡിഎഫ് നേതാക്കളും തെരെഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥരും. പരാതി കിട്ടാത്തതിനാൽ പൊലീസ് ഇതുവരെ സംഭവത്തിൽ കേസെടുത്തിട്ടില്ല. തെരെഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ അപമാനിച്ചെന്ന് ഷാഫി പറമ്പിൽ എംപിയും രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയും വാക്കാൽ പരാതിപ്പെട്ടിരുന്നു.

ഉദ്യോഗസ്ഥരോട് രാഹുൽ മാങ്കൂട്ടത്തിൽ കയർത്ത് സംസാരിക്കുന്നതിൻ്റെയും ഭീഷണിപെടുത്തുന്നതിൻ്റെയും ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. ഉദ്യോഗസ്ഥരുമായി സംസാരിച്ച് പരാതിയുടെ കാര്യത്തിൽ തീരുമാനമെടുക്കുമെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചത്.

വെള്ളിയാഴ്ച രാത്രി പത്ത് മണിക്കാണ് ഷാഫി പറമ്പിൽ എംപി ഓടിച്ച കാർ തെരെഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ പരിശോധിച്ചത്. വാഹനത്തിൽ നിന്ന് പെട്ടി താഴെയിറക്കി പരിശോധിച്ചെങ്കിലും അസ്വഭാവികമായി ഒന്നും കണ്ടെത്തിയില്ല. പെട്ടിയിൽ വസ്ത്രങ്ങളും പുസ്തകങ്ങളുമാ യിരുന്നു. പരിശോധന നടത്തിയ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ അപമാനിച്ചു എന്നാണ് ഷാഫിയും രാഹുലും പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!