ചുങ്കം പാലത്തിനു സമീപം നിന്ന വൻ മരം കടപുഴകി റോഡിലേക്ക് വീണു

കോട്ടയം : അപകടകരമായ നിലയിൽ ചുങ്കം പാലത്തിനു സമീപം നിന്ന വൻ മരം കടപുഴകി റോഡിലേക്ക് വീണു.

കോട്ടയം ചുങ്കം മെഡിക്കൽ കോളേജ് ബൈപ്പാസിലാണ് മരം വീണത്. വളരെയധികം വാഹന തിരക്കുള്ള ഈ റോഡിൽ ഇതോടെ ഗതാഗത തടസ്സപ്പെട്ടു.

മഴയെ തുടർന്ന് ചുങ്കം പാലത്തിന് സമീപം നിന്ന കൂറ്റൻ  വാക മരമാണ്  രാവിലെ കടപുഴകി വീണത്. കോട്ടയത്ത് നിന്നും ഫയർഫോഴ്സ് എത്തി മരം മുറിച്ചു നീക്കി ഗതാഗതം ഭാഗീകമായി പുനഃസ്ഥാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!