പന്തളം: ചാരുംമൂട് ജംഗ്ഷന് പടിഞ്ഞാറ് ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു
ആനയടി പള്ളിക്കൽ സ്വദേശി പി.ജെ. കോശിയാണ് മരിച്ചത്. രാവിലെ 6.30ന് ശേഷമാണ് അപകടം നടന്നത്. അപകടവിവരമറിഞ്ഞ് നൂറനാട് പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
