കോഴിക്കോട് ബേപ്പൂർ പോർട്ടിൽ ക്രെയിൻ പൊട്ടിവീണു…

കോഴിക്കോട് : ബേപ്പൂർ പോർട്ടിൽ ക്രെയിൻ പൊട്ടിവീണ് വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്. തൊഴിലാളികൾ അത്ഭുതകരമായി രക്ഷപ്പെട്ടു.

ഇന്ന് രാവിലെ 9 മണിയോടെയാണ് ബേപ്പൂർ പോർട്ടിൽ അപകടമുണ്ടായത്. കവരത്തി ദ്വീപിലേക്ക് പോകുന്ന ‘സർക്കാർ’ എന്ന ഉരുവിലേക്ക് ചരക്ക് കയറ്റുന്നതിനിടെയാണ് ക്രെയിൻ തകർന്നു വീണത്.

ക്രെയിനിന്റെ കാലപ്പഴക്കമാണ് അപകടത്തിന് കാരണമെന്ന് തൊഴിലാളികൾ ആരോപിക്കുന്നു. സംഭവത്തിൽ ആർക്കും പരുക്കുകൾറ്റിട്ടില്ലെന്നത് വലിയ ആശ്വാസമായി. പോര്‍ട്ടിലെ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ചും ഉപകരണങ്ങളുടെ കാലപ്പഴകത്തെക്കുറിച്ചും തൊഴിലാളികളുടെ ഭാഗത്തുനിന്ന് കടുത്ത ആശങ്കകളാണ് ഉയരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!