മുണ്ടക്കയം : കോരുത്തോട് കോസടിയിൽ അയ്യപ്പഭക്തർ സഞ്ചരിച്ചിരുന്ന മിനി ബസ് നിയന്ത്രണം വിട്ടു മറിഞ്ഞ് ഒരാൾ മരിച്ചു. ഇന്ന് പുലർച്ചെ 12:30ന് കോസടി വളവിലായിരുന്നു അപകടം.
മധുരയിൽ നിന്നും വന്ന 25ഓളം അയ്യപ്പഭക്തരാണ് ബസ്സിൽ ഉണ്ടായിരുന്നത്. അപകടത്തിൽ ബസ് ഡ്രൈവർ രാമകൃഷ്ണനാണ് മരിച്ചത്. ശബരിമലയിലേക്ക് പോകും വഴിയിലായിരുന്നു അപകടം.
നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഫയർ ഫോഴ്സും പോലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
