ചാരുംമൂട്ടിൽ കുടുംബം സഞ്ചരിച്ച കാറിന് നേരെ കോൺഗ്രസ് പ്രവർത്തകരുടെ ആക്രമണം… കേസെടുത്ത് പൊലീസ്….

ആലപ്പുഴ : കുടുംബം സഞ്ചരിച്ച കാറിന് നേരെ കോൺഗ്രസ് പ്രവർത്തകരുടെ ആക്രമണം. ആലപ്പുഴ ചാരുംമൂട്ടിൽ ഇന്നലെ വൈകിട്ടാണ് സംഭവം. ആക്രമിക്കപ്പെട്ട കുടുംബത്തിൻ്റെ പരാതിയിൽ ചാരുംമൂട് പൊലീസ് ഏഴ് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തിട്ടുണ്ട്.

ഇന്നലെ വൈകിട്ട് ചാരുംമൂട്ടിൽ കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തിയിരുന്നു. എഐസിസി ജനറൽ സെക്രട്ടറിയും ആലപ്പുഴ എംപിയുമായ കെസി വേണുഗോപാലിന് അഭിവാദ്യമർപ്പിച്ചായിരുന്നു മാർച്ച്. ഇതിനിടെ ഇതുവഴി കടന്നുപോയ പത്തനാപുരം സ്വദേശികളായ കുടുംബത്തിന് നേരെയാണ് ആക്രമണം നടന്നത്.

പത്തനാപുരം സ്വദേശികളായ കുടുംബം കോൺഗ്രസിൻ്റെ പ്രകടനം കടന്നുപോകുന്ന വഴിയിൽ വാഹനം നിർത്തിയെന്ന് ആരോപിച്ചാണ് ആക്രമണം നടത്തിയത്. സംഘടിച്ചെത്തിയ കോൺഗ്രസ് പ്രവർത്തകർ കാർ ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. കാറിൻ്റെ ചില്ല് കോൺഗ്രസ് പ്രവർത്തകർ ആക്രമിച്ച് തകർത്തു. ഇതോടെയാണ് കുടുംബം പൊലീസിനെ സമീപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!