മുസ്ലിം ലീഗിന്റെ സമ്മർദ്ദം ഫലം കണ്ടു; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി

തിരുവനന്തപുരം : മുസ്ലിം ലീഗിന്റെ ആവശ്യത്തിന് മുമ്പിൽ സർക്കാർ കീഴടങ്ങി. ബക്രീദ് അവധി വിവാദത്തിൽ കടുംപിടുത്തം വിട്ട് സംസ്ഥാന സർക്കാർ. ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ജൂൺ 6) അവധി പ്രഖ്യാപിച്ചു.

പ്രൊഫഷണൽ കോളേജുകള്‍ക്കും  അവധി ബാധകമായിരിക്കും. ഒന്ന് മുതൽ 12 വരെയുള്ള ക്ളാസുകൾക്ക് നാളെ അവധി ആയിരിക്കുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിൽ വരുന്ന പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (വെള്ളിയാഴ്ച) അവധി ആയിരിക്കുമെന്ന്‌ ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദുവും അറിയിച്ചു

ബലി പെരുന്നാൾ അവധി വിവാദത്തിന് പിന്നാലെയാണ് സ്കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

നാളെത്തെ പൊതു അവധി ശനിയാഴ്ചയിലേക്ക് മാറ്റിയത് വലിയ വിമര്‍ശനത്തില്‍ ഇടയാക്കിയിരുന്നു. രണ്ട് ദിവസം അവധി വേണമെന്ന് വിവിധ മുസ്ലിം സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. പ്രതിഷേധത്തിനിടെയാണ് സ്കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!