തമിഴ്നാട് നിയമസഭക്കും സെക്രട്ടേറിയറ്റിനും പുതിയ മന്ദിരം നിർമ്മിക്കുന്നു…

ചെന്നൈ : നൂറ്റാണ്ടുകളുടെ പഴക്കമുള്ള  സെന്റ് ജോർജ് കോട്ടയിൽ നിന്ന് തമിഴ്നാട് നിയമസഭയുടെയും സെക്രട്ടേറിയറ്റിന്റെയും പ്രവർത്തനങ്ങൾ മാറ്റാനുള്ള നീക്കവുമായി സി.ജോസഫ് വിജയ്യുടെ ടിവികെ സർക്കാർ.

ബ്രിട്ടിഷുകാർ ഇന്ത്യയിൽ നിർമിച്ച ആദ്യത്തെ കോട്ടയാണ് സെന്റ് ജോർജ്. സെന്റ് ജോർജ് കോട്ടയിലെ‍ സ്ഥല പരിമിതികളെ തുടർന്നാണ് പുതിയ പദ്ധതിക്ക് ഒരുങ്ങുന്നത്.

1639ൽ ബ്രിട്ടിഷ് സാമ്രാജ്യത്തിന്റെ ആസ്ഥാനമായി പ്രവർത്തനം ആരംഭിച്ച സെന്റ് ജോർജ് കോട്ട നിലവിൽ ഇന്ത്യൻ കരസേനയുടെ നിയന്ത്രണത്തിലാണ്. ഇവിടെയാണ് ഇപ്പോൾ നിയമസഭ പ്രവർത്തിക്കുന്നത്. 1,200 കോടി രൂപ ചെലവിലാണ് പുതിയ കെട്ടിടത്തിന്റെ നിർമാണം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!