തിരുവനന്തപുരം മെട്രോ പദ്ധതി പാപ്പനംകോട് നിന്നും നേമം വരെ നീട്ടണമെന്ന് രാജീവ് ചന്ദ്രശേഖർ എംഎൽഎ

നേമം : തിരുവനന്തപുരം മെട്രോ പദ്ധതി പാപ്പനംകോട് നിന്നും നേമം വരെ നീട്ടണമെന്ന് ആവശ്യവുമായി മുഖ്യമന്ത്രിക്ക് കത്ത് നൽകി രാജിവ് ചന്ദ്രശേഖർ എംഎൽഎ.

തിരുവനന്തപുരം മെട്രോ ട്രെയിൽ പദ്ധതി ആരംഭിക്കാൻ സർക്കാർ തീരുമാനമെടു ത്തത് പാപ്പനംകോട് മുതൽ ഈഞ്ചക്കൽ വരെയാണ്. എന്നാൽ പദ്ധതി ആരംഭിക്കുന്നത് പാപ്പനംകോട് നിന്നും മാറ്റി നേമം റെയിൽവേ സ്റ്റേഷൻ വരെ നീട്ടണമെന്ന് ആവശ്യവുമായിട്ടാണ് മുഖ്യമന്ത്രിക്ക് രാജിവ് ചന്ദ്രശേഖർ എംഎൽഎ കത്ത് നൽകിയത്.

മെട്രോ റെയിൽ നേമം വരെ നീട്ടുന്നതിലൂടെ തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രിക്ക് സ്ഥലം എംഎൽഎ കൂടിയായ രാജീവ് ചന്ദ്രശേഖർ കത്ത് നൽകിയത്.

മെട്രോ നേമം സ്റ്റേഷൻ വരുന്നതോടുകൂടി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ അടക്കം കൂടുതൽ പ്രയോജനകരമായി മാറുമെന്നും, ജനങ്ങളുടെ യാത്ര ക്ലേശം പരിഹരിക്കാൻ ഇത് കൂടുതൽ ഗുണകരമാകുമെന്നും രാജീവ്ചന്ദ്രശേഖർ എംഎൽഎ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!