അമ്മയുടെ പിറന്നാളിന് അപൂർവ ചിത്രവുമായി പൃഥ്വിരാജ്; ആശംസകൾ നേർന്ന് ഇന്ദ്രജിത്തും പൂർണിമയും…

മല്ലികാ സുകുമാരന്റെ 71-ാം ജന്മദിനമാണിന്ന്. മല്ലിക സുകുമാരന് ജന്മദിനാശംസ നേർന്ന് പൃഥ്വിരാജ് പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധേയമായി മാറുന്നത്. കൈക്കുഞ്ഞായിരിക്കുന്ന പൃഥ്വിരാജിനെ എടുത്തു നിൽക്കുന്ന അമ്മ മല്ലികയുടെ ചിത്രമാണ് നടൻ ആരാധകർക്കായി പങ്കുവച്ചത്.

ഫോട്ടോയ്ക്കൊപ്പം ‘ഹാപ്പി ബർത്ത്ഡേ അമ്മേ’ എന്ന ആശംസയും പൃഥ്വിരാജ് കുറിച്ചിട്ടുണ്ട്.ഇന്ദ്രജിത്തും അമ്മ മല്ലിക സുകുമാരന് പിറന്നാൾ ആശംസ അറിയിച്ചിരുന്നു. കുടുംബ ചിത്രം പങ്കുവച്ചാണ് ഇന്ദ്രജിത് ആശംസ നേർന്നത്. മല്ലിക സുകുമാരനൊപ്പമുള്ള ചിത്രം പൂർണിമയും പങ്കുവച്ചിട്ടുണ്ട്.

നിരവധി പേരാണ് മല്ലികയ്ക്ക് പിറന്നാൾ ആശംസകൾ നേരുന്നത്. സിനിമകളിലും ടെലിവിഷൻ സ്ക്രീനുകളിലും സജീവമാണ് നടി മല്ലിക സുകുമാരൻ. മലയാള സിനിമയിലെ എക്കാലത്തെയും കരുത്തുറ്റ ദമ്പതികളായിരുന്നു സുകുമാരനും മല്ലികയും. അഭിനയത്തിന് പുറമേ സോഷ്യൽ മീഡിയയിലും വളരെ ആക്ടീവാണ് മല്ലിക. അതേസമയം ‘വാരണാസി’ ആണ് പൃഥ്വിരാജിന്റേതായി ഇനി റിലീസിനൊരുങ്ങുന്ന ചിത്രം. ‘അക്ക’യാണ് പൂർണിമയുടേതായി ഒടുവിൽ പ്രേക്ഷകരിലേക്കെത്തിയിരിക്കുന്ന വെബ് സീരീസ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!