പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന ഒരു ചിത്രമായിരുന്നു തങ്കലാൻ. വിക്രം നായകനായി വേഷമിട്ട തങ്കലാൻ സിനിമ പ്രദര്‍ശനത്തിനെത്തിയിരിക്കുകയാണ്. പ്രകടനത്തില്‍ വിക്രം വീണ്ടും വിസ്‍മയിപ്പിക്കുന്ന ചിത്രമായിരിക്കുകയാണ് തങ്കലാനെന്നാണ് റിപ്പോര്‍ട്ട്. സംവിധായകൻ പാ രഞ്‍ജിത്തിന്റേതായി എത്തിയ തങ്കലാൻ സിനിമ കണ്ടവര്‍ മികച്ച അഭിപ്രായങ്ങളാണ് രേഖപ്പെടുത്തുന്നത്.
സോഷ്യല്‍ മീഡിയ നിറയെ തങ്കലാൻ സിനിമയില്‍ വിക്രം നടത്തിയ വേഷപകര്‍ച്ചയെ യും കഥയുടെ പ്രത്യേകതയും പ്രകീർത്തിച്ച് ഉള്ള അഭിപ്രായങ്ങൾ നിറയുകയാണ്. എത്രത്തോളം കഠിനാദ്ധ്വാനാണ് ചിയാൻ വിക്രം ചിത്രത്തിനായി ചെയ്‍തതത് എന്ന് തങ്കലാൻ വ്യക്തമാക്കുന്നു. മലയാളത്തിന്റെ മാളവിക മോഹനനും വിക്രം ചിത്രത്തില്‍ നിറഞ്ഞുനില്‍ക്കുന്നു. പാര്‍വതിതിരുവോത്തിനും മികച്ച കഥാപാത്രമാണ് ചിത്രത്തില്‍ ലഭിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നന്നത്.
മാളവിക മോഹനനും പാര്‍വതി തിരുവോത്തും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുവെന്നത് മലയാളികള്‍ക്കും അഭിമാനിക്കാവുന്നതാണ്. വിക്രം നായകനാകുന്ന ‘തങ്കലാൻ’ എന്ന ചിത്രത്തില്‍ പശുപതി, ഹരി കൃഷ്‍ണൻ, അൻപു ദുരൈ തുടങ്ങി താരങ്ങളും ഭാഗമാണ്. ഛായാഗ്രാഹണം എ കിഷോര്‍ നിര്‍വഹിക്കുമ്ബോള്‍ സംഗീതം ജി വി പ്രകാശ് കുമാറാണ്. ചിയാൻ വിക്രം നായകനാകുന്ന അറുപത്തിയൊന്നാമത്തെ ചിത്രമാണ് ‘തങ്കലാൻ’ .
