അമ്പലപ്പുഴ : ഭാര്യ മരിച്ചതിന് പിന്നാലെ ഭർത്താവും കുഴഞ്ഞ് വീണ് മരിച്ചു. ഇന്നലെ രാത്രി 9.50ഓടെ ആണ് കാക്കാഴം മിശ്രീയാ മൻസിലിൽ റഷീദ കുഴഞ്ഞ് വീണത്.
ബന്ധുക്കൾ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും റഷീദ മരിച്ചിരുന്നു.
റഷീദയുടെ മൃതദേഹം ഇന്ന് രാവിലെ അടക്കം ചെയ്യാൻ എടുക്കുന്നത് കണ്ട് ഭർത്താവ് മുഹമ്മദുകുഞ്ഞും കുഴഞ്ഞ് വീഴുക ആയിരുന്നു. തുടർന്ന് മുഹമ്മദ് കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
