തിരുവനന്തപുരം : 2025ൽ മനുഷ്യനെ വഹിച്ചുള്ള ഗഗൻയാൻ സാധ്യമാകുമെന്ന് എൽ.പി.എസ്.സി ഡയറക്ടർ വി നാരായണൻ പറഞ്ഞു.
ഈ വർഷം ജൂണിൽ ആളില്ലാതെ റോക്കറ്റ് രാജ്യം പരീക്ഷിക്കുമെന്നും അദ്ദേഹം അറിയിച്ചു. എല്ലാത്തിനും പൂർണ സജ്ജമാണെന്നും ഘട്ടം ഘട്ടമായി പരീക്ഷണങ്ങൾ പൂർത്തിയാക്കുമെന്നും അദ്ദേഹം അറിയിച്ചു.
വികസിത രാഷ്ട്രത്തിലേക്കുള്ള ചവിട്ട്പടിയാണ് ഇപ്പോൾ നടത്തുന്ന ശാസ്ത്ര പരീക്ഷണങ്ങൾ. 100% ടെൻഷൻ ഇല്ലാതെ നടന്ന വിക്ഷേപണമായിരുന്നു ആദിത്യ എൽ 1ന്റേത് എന്നും ആദിത്യയിൽ നിന്ന് എപ്പോൾ സിഗ്നൽ കിട്ടുമെന്ന് ഇപ്പോൾ പറയുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. അടുത്ത ജിഎസ്എൽവി വിക്ഷേപണ ത്തിനും സജ്ജമെന്ന് അദ്ദേഹം അറിയിച്ചു.
