ഗ്യാപ്പ് റോഡിൽ ഗതാഗതം പൂർണ്ണമായി നിരോധിച്ചു

രാജാക്കാട്: ഹൈറേഞ്ച് മേഖലയിൽ കാറ്റും മഴയും ശക്തമായി തുടരുന്ന സാഹചര്യത്തിൽ ഗ്യാപ്പ് റോഡിൽ മണ്ണിടിച്ചിൽ സാധ്യത നിലനിൽക്കുന്നതി നാൽ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതു വരെ കൊച്ചി – ധനുഷ്കോടി ദേശീയ പാതയുടെ ഭാഗമായ ഗ്യാപ്പ് റോഡിൽ ഗതാഗതം പൂർണ്ണമായി നിരോധിച്ചു.

ആംബുലൻസ്,ഫയർ ഫോഴ്സ് എന്നിവ മാത്രമേ ഇതുവഴി സഞ്ചരിക്കാവു എന്നും ദുരന്ത നിവാരണ അതോറിറ്റി ചെയർ പേഴ്സൺ കൂടിയായ ഇടുക്കി ജില്ലാ കളക്ടർ ഉത്തരവിൽ വ്യക്തമാക്കി.

ഇതു വഴിയുള്ള മറ്റ് വാഹനങ്ങൾക്ക് സഞ്ചാര മാർഗ്ഗത്തിന് ബദൽ സംവിധാനം ഒരുക്കണമെന്നും ഉത്തരവിൽ നിർദ്ദേശിച്ചു. ഇത് കൃത്യമായി പാലിക്കുന്നതിന് ഇടുക്കി ജില്ലാ പോലീസ് മേധാവി . ദേവി കുളം സബ് ഡിവിഷണൽ മജിസ്ട്രേട്ട് ,ഇടുക്കി റീജണൽ ട്രാസ്പോർട്ട് ഓഫീസർ , ഇൻസിഡന്റ് കമാന്റർ ആന്റ് തഹ് ശീൽദാർ – ദേവികുളം – ഉടുമ്പഞ്ചോല,എക്സിക്യൂട്ടീവ് എൻജിനീയർ പൊതുമരാമത്ത് വകുപ്പ് ദേശീയ പാത വിഭാഗം എന്നിവരെ ചുമതലപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!