എംസി റോഡിൽ കുരമ്പാല ജംക്ഷന് സമീപം മിനി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

പത്തനംതിട്ട : എംസി റോഡിൽ കുരമ്പാല ജംക്ഷന് സമീപം മിനി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം.
ഇന്ന് രാത്രി 8.15 ഓടെ അടൂർ ഭാഗത്ത് നിന്നും വന്ന ബൈക്ക് പന്തളം ഭാഗത്ത് നിന്നും വന്ന മിനി ബസിൽ ഇടിക്കുകയായിരുന്നു.

ഇതിനിടെ അപകടത്തിൽപ്പെട്ട  ആളെ കയറ്റാൻ വന്ന ആംബുലൻസിന്റെ അടിവശത്ത് ഷോർട്ട് സർക്യൂട്ട് മൂലം  പുക ഉയർന്നത് പരിഭ്രാന്തി പരത്തി.

ഉടൻ തന്നെ മറ്റൊരു ആംബുലൻസ് വരുത്തി ആളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ചെങ്ങന്നൂർ കൊഴുവല്ലൂർ സ്വദേശി ഹരികൃഷ്ണൻ ( 23) ആണ് മരണമടഞ്ഞത്.

പന്തളം പോലീസും അടൂരിൽ നിന്നും ഫയർ ഫോഴ്സ് സ്ഥലത്തെത്തി വാഹനഗതാഗതം പുന:സ്ഥാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!