ആലുവ : തെങ്ങ് വീണ് ഏഴാം ക്ലാസ്സ് വിദ്യാർത്ഥി മരിച്ചു. ആലുവ യു. സി കോളേജ് വയലക്കാട് ഹൗസിൽ മുഹമ്മദ് സിനാൻ വി എസ്(12) ആണ് മരിച്ചത്.
ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം. മദ്രസയിൽ പോയി മടങ്ങവേ കൂട്ടുകാരൊത്ത് തെങ്ങിൻ്റെ ചുവട്ടിൽ കളിക്കുമ്പോഴണ് അപകടം ഉണ്ടായത്.
കടപുഴകി വീണ തെങ്ങിന് അടിയിൽപ്പെട്ട കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വയലക്കാട് വീട്ടിൽ സുധീറിൻ്റെ മകനാണ് മുഹമ്മദ് സിനാൻ. സബിയയാണ് മാതാവ്.
തോട്ടക്കാട്ടുകര ഹോളി ഗോസ്റ്റ് സ്‌കൂളിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് മുഹമ്മദ് നിനാൻ. മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
തെങ്ങ് വീണ് ഏഴാം ക്ലാസ്സ് വിദ്യാർത്ഥി മരിച്ചു
