കേരളത്തിൽ 104 പാക് പൗരൻമാർ താമസിക്കുന്നു; അവരെ പുറത്താക്കണമെന്ന ആവശ്യവുമായി ബിജെപി

കോഴിക്കോട് : പാകിസ്താൻ പൗരന്മാരെ പുറത്താക്കണമെന്ന ആവശ്യവുമായി കോഴിക്കോട് ബിജെപി. കോഴിക്കോട് ജില്ലാ പൊലീസ് മേധാവിക്കും കളക്ടർക്കും പരാതി നൽകും. വിഷയത്തിൽ സർക്കാർ മൃദു സമീപനം സ്വീകരിക്കുന്നുവെന്ന് ആക്ഷേപം. കേന്ദ്ര സർക്കാരിന്റെ നിർദേശം സംസ്ഥാനം പാലിക്കുന്നില്ലെന്ന് കോഴിക്കോട് ബിജെപി.

പാകിസ്താൻ പൗരൻമാരെ പുറത്താക്കണം. കേന്ദ്ര സർക്കാർ നിർദേശം സംസ്ഥാനം പാലിക്കുന്നില്ലെന്ന് ബിജെപി നേതാവ് എം.ടി രമേശ് പറഞ്ഞു. പാക് പൗരൻമാരെ ഒറ്റപ്പെടുത്തണം. ജില്ലാ ഭരണകൂടം ചുമതല നിർവേറ്റുന്നില്ല.

സർക്കാർ ഉത്തരവ് കലക്ടർക്ക് ലഭിച്ചിട്ടുണ്ട്. കലക്ടർക് ഇതിൽ പ്രത്യേക താൽപ്പര്യം ഉണ്ട് എന്ന് വിചാരിക്കുന്നില്ല. സർക്കാരിൻ്റെ താൽപ്പര്യമാണ് കലക്ടർ സംരക്ഷിക്കുന്നത്. ഇതിലൂടെ എന്ത് രാഷ്ട്രീയമാണ് സർക്കാർ മുന്നോട്ട് വെക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

കോഴിക്കോട് 104 പാക്ക് പൗരൻമാർ താമസിക്കുന്നു. അവർ എവിടെയാണ് എന്ന് അന്വേഷിച്ചിട്ടുണ്ടോ. അവർക്ക് ഒളിച്ച് താമസിക്കാൻ ആരാ അവസരം ഒരുക്കുന്നത് കേരളം സ്വീകരിക്കുന്ന രാജ്യദ്രേഹ സമീപനമെന്നും എം ടി രമേശ് വിമർശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!