മൂന്നാർ : യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസില്‍ യുവാവ് അറസ്റ്റില്‍. നല്ലതണ്ണി കുറുമല ഗണേഷ്‌കുമാര്‍(35)നെയാണ് മൂന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ യുവതിയെ പീഡിപ്പിച്ചതിന് ശേഷം ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു.
കഴിഞ്ഞ ദിവസം യുവതിയുടെ വിവാഹം നിശ്ചയിച്ചതോടെ ദൃശ്യങ്ങള്‍ വരന് അയച്ചുകൊടുത്തു. ഇതോടെ വരന്‍ വിവാഹത്തില്‍ നിന്ന് പിന്മാറി. പിന്നാലെയാണ് യുവതി പൊലീസിൽ പരാതി നൽകിയത്.
യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി വരന് അയച്ചു കൊടുത്തു…യുവാവ് അറസ്റ്റില്‍…
