കൊല്ലം; തേവലക്കരയിൽ പെൺസുഹൃത്തിന് പിറന്നാൾ കേക്കുമായി എത്തിയ യുവാവിന് ബന്ധുക്കളുടെ ക്രൂരമർദ്ദനം. പത്തനംതിട്ട കുമ്മണ്ണൂർ സ്വദേശി മുഹമ്മദ് നഹാസിനാണ് മർദ്ദനമേറ്റത്.
16 കാരിക്ക് പിറന്നാൾ കേക്കുമായി എത്തിയപ്പോഴായിരുന്നു സംഭവമെന്നും യുവാവ് പറയുന്നു.കെട്ടിതൂക്കിയിട്ട് മർദ്ദിച്ചെന്നാണ് യുവാവിൻറെ പരാതി. ചൊവ്വാഴ്ച രാത്രി കൊല്ലം തേവലക്കരയിലുള്ള 16 കാരിയുടെ ബന്ധുവീട്ടിലെത്തിയപ്പോഴാണ് സംഭവം.
പതിനാറുകാരിയുടെ ബന്ധുക്കൾ നൽകിയ പരാതിയിൽ പോലീസ് യുവാവിനെതിരെ പോക്‌സോ കേസെടുത്തു. ചവറ തെക്കുംഭാഗം പോലീസാണ് പെൺകുട്ടിയെ ശല്യപ്പെടുത്തിയതിന് കേസെടുത്തത്. എന്നാൽ യുവാവിന് മർദനമേറ്റതായി പരാതി ലഭിച്ചിട്ടില്ലെന്നും പോലീസ് പറയുന്നു.
